കൂൺ കൃഷിയിൽ ശിൽപശാല

കാസർകോട്: സി.പി.സി.ആർ.ഐ കൃഷി വിജ്ഞാന കേന്ദ്രത്തിൽ കൂൺ കൃഷിയും കൂൺ വിത്തുൽപാദനവും എന്ന വിഷയത്തിൽ മേയ് 31ന് ഏകദിന പരിശീലന പരിപാടി നടക്കും. പ്രായഭേദമെന്യേ ആർക്കും പങ്കെടുക്കാവുന്ന സൗജന്യ പരിശീലനം രാവിലെ 10 ന് ആരംഭിക്കുമെന്ന് കേന്ദ്രം മേധാവി ഡോ. ടി.എസ്. മനോജ് കുമാർ അറിയിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതില്ല. പങ്കെടുക്കാൻ താൽപര്യമുള്ളവർ അന്നേ ദിവസം രാവിലെ 9.30ന് ചൗക്കിയിൽ സ്ഥിതി ചെയ്യുന്ന കൃഷി വിജ്ഞാന കേന്ദ്രത്തിലെത്തണം. സംശയ നിവാരണത്തിന് 04994 232993 എന്ന നമ്പറിൽ വിളിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.