ലിയാന ഫാത്തിമയെ അനുമോദിച്ചു

കാസർകോട്: തിരുവന്തപുരത്ത് നടന്ന സംസ്ഥാന ഒളിമ്പിക് ഗെയിംസിൽ നീന്തൽ മത്സരത്തിൽ, മത്സരിച്ച അഞ്ച് ഇനത്തിലും സ്വർണമെഡൽ കരസ്ഥമാക്കിയ ലിയാന ഫാത്തിമ ഉമർ നിസാറിനെ തമ്പ് മേൽപറമ്പ് അനുമോദിച്ചു. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന മുഖ്യാതിഥിയായി. തമ്പ് പ്രസിഡന്റ് അഹമ്മദ് അധ്യക്ഷത വഹിച്ചു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ചെമ്മനാട് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ ആയിഷ അബൂബക്കർ, ബ്ലോക്ക് പഞ്ചായത്ത് മെംബർ കലാഭവൻ രാജു, ചെമ്മനാട് പഞ്ചായത്ത് വാർഡ് മെംബർ സഹദുല്ല, ചന്ദ്രഗിരി ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി മാർഗരറ്റ് മേരി, തമ്പ് വൈസ് പ്രസിഡന്റ് പുരുഷോത്തമൻ ചെമ്പിരിക്ക എന്നിവർ സംസാരിച്ചു. വിജയൻ സ്വാഗതവും സി.ബി. അമീറുദ്ദീൻ നന്ദിയും പറഞ്ഞു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഉമർ നിസാർ, ശാഫി നാലപ്പാട്, ആരിഫ് കല്ലട്ര, റഫീക്ക് മണിയങ്കാനം, അജിത് കളനാട്, കിരൺ ബാബു കീഴൂർ എന്നിവരെ ആദരിച്ചു. thumb സംസ്ഥാന ഒളിമ്പിക്സ് നീന്തൽ മത്സരത്തിൽ സ്വർണമെഡൽ കരസ്ഥമാക്കിയ ലിയാന ഫാത്തിമ ഉമർ നിസാറിന് ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന ഉപഹാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.