കുണ്ടും കുഴിയും സർവത്ര,മടക്കരയിലേക്കുള്ള യാത്ര ദുസ്സഹം

ചെറുവത്തൂർ: കുണ്ടും കുഴിയും കൂടിയതോടെ മടക്കരയിലേക്കുള്ള യാത്ര ദുസ്സഹം. കാടങ്കോട് അസിനാർമുക്ക് മുതൽ മടക്കര വരെയുള്ള ഒരു കി​േലാമീറ്ററിലാണ് റോഡ് തകർന്നത്. ചെറിയ വാഹനങ്ങൾക്ക് ഇതുവഴിപോവുക ക്ലേശകരമാണ്. ബൈക്ക്, ഓട്ടോ എന്നിവ ഇവിടെ അപകടങ്ങളിൽ പെടുന്നതും പതിവായിട്ടുണ്ട്. നിരവധി നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന റോഡാണിത്. മടക്കര തുറമുഖത്തേക്ക് എത്തുന്നവരാണ് ഇതിൽ കൂടുതൽ. ഉടൻ റോഡ് പുതുക്കിപ്പണിത് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പടം.. തകർന്ന കാടങ്കോട്-മടക്കര റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.