കാഞ്ഞങ്ങാട്: മലയോര ഹൈവേയിലെ റോഡുകളിൽ അപകടങ്ങൾ തുടർക്കഥയാവുമ്പോഴും നിസ്സംഗത പാലിക്കുന്ന അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് 27ന് ബളാൽ വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് കിഫ്‌ബി ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തും. നൂറ് കണക്കിന് കോൺഗ്രസ് പ്രവർത്തകർ മാർച്ചിൽ പങ്കെടുക്കുമെന്ന് ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അറിയിച്ചു. രാവിലെ പത്തിന് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനത്തുനിന്നും പ്രകടനമായിട്ടാണ് കോൺഗ്രസ് പ്രവർത്തകർ കിഫ്‌ബി ഓഫിസിന് മുന്നിൽ എത്തുകയെന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരത്തിന്റെ ആദ്യ പടിയായിരിക്കും ഇതെന്നും വരും നാളുകളിൽ മലയോര ഹൈവേ ഉപരോധിച്ചു കൊണ്ടുള്ള പ്രക്ഷോഭ പരിപാടികൾക്ക് കോൺഗ്രസ് പാർട്ടി നേതൃത്വം നൽകുമെന്നും ഊരാളുങ്കൽ സൊസൈറ്റിയുടെ കള്ളക്കളികൾ വെളിച്ചത്തു കൊണ്ടു വരുമെന്നും രാജു കട്ടക്കയം വ്യക്തമാക്കി. ധർണ ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്യും. maruthom road പൂർണമായും തകർന്ന കാറ്റംകവല മരുതോം റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.