ഭിന്നശേഷി കൂട്ടായ്മ

കാസർകോട്: പതിനാലാം പഞ്ചവത്സര പദ്ധതിയിലൂടെ ജില്ലയെ ഭിന്നശേഷി സൗഹൃദമാക്കുകയാണ് ലക്ഷ്യമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍. ജില്ല പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ വാര്‍ഷിക പദ്ധതി രൂപവത്കരണത്തിന്റെ ഭാഗമായി ജില്ല സാമൂഹിക നീതി ഓഫിസ് സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ അധ്യക്ഷത വഹിച്ചു. ജില്ല സാമൂഹിക നീതി ഓഫിസര്‍ ഷീബ മുംതാസ് വിഷയാവതരണം നടത്തി. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ എസ്.എന്‍. സരിത, പൊതുമരാമത്ത് സ്ഥിരംസമിതി ചെയര്‍പേഴ്സൻ കെ. ശകുന്തള, ഫാ. ജോസ് ചെമ്പോത്തിക്കല്‍ എന്നിവര്‍ സംസാരിച്ചു. ജില്ല സാമൂഹ്യനീതി ഓഫിസ് ജൂനിയര്‍ സൂപ്രണ്ട് പി.കെ. ജയേഷ് കുമാര്‍ മോഡറേറ്ററായി. ഫോട്ടോ: ജില്ല സാമൂഹിക നീതി ഓഫിസ് സംഘടിപ്പിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.