കാസര്‍കോട്: ജില്ലയെ സ്ത്രീസൗഹൃദ ജില്ലയാക്കി മാറ്റാന്‍ ഉപകരിക്കുന്ന പദ്ധതികള്‍ ചര്‍ച്ച ചെയ്ത് ജില്ല പഞ്ചായത്തിന്റെ വനിത സഭ. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ് ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിത സഭ നടത്തിയത്. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ സംസാരിച്ചു. ജില്ല പഞ്ചായത്ത് പദ്ധതി ഫെസിലിറ്റേറ്റര്‍ എച്ച്. കൃഷ്ണ മാര്‍ഗരേഖ വിശദീകരണം നടത്തി. ജില്ലയിലെ സ്ത്രീകള്‍ക്ക് തൊഴില്‍ ഉറപ്പാക്കണമെന്നും സ്ത്രീകളുടെ ഉന്നമനത്തിനായി എന്തൊക്കെ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാമെന്നും വനിത സഭയില്‍ ചര്‍ച്ച ചെയ്തു. പഞ്ചായത്ത് തലത്തില്‍ ജെൻഡര്‍ റിസോഴ്സസ് സെന്റര്‍ ആരംഭിക്കണം. വാര്‍ഡ് തലത്തില്‍ ജാഗ്രതാ സമിതികള്‍ ഉറപ്പാക്കണം. അവ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശിച്ചു. സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ സ്വയം രക്ഷാ പരിശീലനം നല്‍കണമെന്നും സഭയില്‍ അഭിപ്രായമുയര്‍ന്നു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. ശകുന്തള, അഡ്വ. എസ്.എന്‍. സരിത, ജില്ല വനിത സംരക്ഷണ ഓഫിസര്‍ എം.വി. സുനിത, ജില്ല പ്ലാനിങ് ഓഫിസര്‍ എ.എസ്. മായ, ടൗണ്‍ പ്ലാനര്‍ ഓഫിസര്‍ ലി ലിറ്റി, കാസര്‍കോട് അത്മ പ്രോജക്ട് ഡയറക്ടര്‍ ടി. സുശീല, എംപ്ലോയ്മെന്റ് ഓഫിസര്‍ കെ. ഗീതാകുമാരി, വി.ടി. കാര്‍ത്യായനി, ദേവി രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല വനിത ശിശു വികസന ഓഫിസര്‍ വി.എസ്. ഷിംന സ്വാഗതം പറഞ്ഞു. ഫോട്ടോ: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന വനിത സഭ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.