ലേഖനം-കവിത രചന മത്സരം

കാസർകോട്: ഈ മാസം 28ന് നടക്കുന്ന കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ല സമ്മേളനത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കും ജീവനക്കാർക്കും ലേഖനം-കവിതരചന മത്സരം സംഘടിപ്പിക്കും. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിൽ കേരള ബാങ്കിന്റെ പ്രസക്തി (ലേഖനം), അതിജീവനം (കവിത) എന്നതാണ് വിഷയം. ലേഖനം നാലുപേജിൽ കവിയാതെ കൈപ്പടയിൽ എഴുതി തയാറാക്കിയോ ഡി.ടി.പി ചെയ്തോ അയക്കാം. സൃഷ്ടികൾ 25ന് വൈകീട്ട് അഞ്ചിനുമുമ്പ് സെക്രട്ടറി, കെ.ബി.ഇ.എഫ് ജില്ല കമ്മിറ്റി, കേരള ബാങ്ക് സി.പി.സി, നായക്സ് റോഡ്, കാസർകോട് പി.ഒ വിലാസത്തിൽ ലഭിക്കണം. പ്രതിഷ്ഠദിനവും തെയ്യംകെട്ട് ഉത്സവവും പൊയിനാച്ചി: എരോല്‍കുണ്ട് ചൗക്കാര്‍ ഗുളികന്‍ ദേവസ്ഥാനം പ്രതിഷ്ഠദിനവും തെയ്യംകെട്ട് ഉത്സവവും 22ന് നടക്കും. രാവിലെ ഒമ്പതിന് ശുദ്ധികര്‍മങ്ങള്‍, 10ന് പ്രതിഷ്ഠദിന കലശ നിവേദ്യാദി കർമങ്ങള്‍, 11ന് ചൗക്കാര്‍ ഗുളികന്‍, പേത്താളന്‍ തെയ്യക്കോലങ്ങള്‍ തുടര്‍ന്ന് അന്നദാനം എന്നിവ നടക്കും. എസ്.ടി.യു കലക്ടറേറ്റ് ധർണ 30ന് കാസർകോട്: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തൊഴിലാളിവിരുദ്ധ നിലപാടുകൾ തിരുത്തുക, മണൽവാരൽ നിരോധനം പിൻവലിക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് ഈ മാസം 30 ന് കലക്ടറേറ്റ് ധർണ സംഘടിപ്പിക്കാൻ നിർമാണ തൊഴിലാളി യൂനിയൻ (എസ്.ടി.യു) ജില്ല യോഗം തീരുമാനിച്ചു. സംസ്ഥാന ട്രഷറർ പി.ഐ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എ. ഇബ്രാഹിം എതിർത്തോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എൽ.കെ. ഇബ്രാഹിം, എ.എച്ച്. മുഹമ്മദ് ആദൂർ, അബ്ദുറഹ്മാൻ കടമ്പള, ഹസ്സൻകുഞ്ഞി പാത്തൂർ, ഹനീഫ പാറ, ശിഹാബ് റഹ്മാനിയനഗർ, ശാഫി പള്ളത്തടുക്ക, ഫു​ദൈൽ കെ. മണിയനൊടി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.