രക്തദാന ക്യാമ്പ്

കാസർകോട്: ബളാംതോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്.പി.സി യൂനിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എം. കുര്യാക്കോസ് രക്തദാനം നടത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ കെ.കെ. വേണുഗോപാല്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ: ബളാംതോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്.പി.സി യൂനിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ അഭിമുഖം 25ന് കാസർകോട്: ജില്ലയില്‍ ഫിഷറീസ് കാഞ്ഞങ്ങാട് മീനാപ്പീസില്‍ പ്രവര്‍ത്തിക്കുന്ന ജി.ആര്‍.എഫ്.ടി.എച്ച്.എസ് ഫോര്‍ ഗേള്‍സില്‍ ഒഴിവുള്ള കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, വാര്‍ഡന്‍, കെയര്‍ ടേക്കര്‍, കുക്ക് എന്നീ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് തസ്തികക്ക് ഇംഗ്ലീഷില്‍ ബിരുദവും ബി.എഡുമാണ് യോഗ്യത. കെയര്‍ ടേക്കര്‍ തസ്തികക്ക് ബിരുദവും ബി.എഡുമാണ് യോഗ്യത. വാര്‍ഡന്‍ തസ്തികക്ക് ബിരുദവും 40 വയസ്സിന് താഴെയുള്ളവരുമായിരിക്കണം. വാര്‍ഡന്‍, കെയര്‍ ടേക്കര്‍, കുക്ക് എന്നീ തസ്തികകളിലേക്ക് സ്ത്രീകളെ മാത്രമേ പരിഗണിക്കൂ. മേയ് 25ന് രാവിലെ 11ന് സ്‌കൂള്‍ ഓഫിസില്‍ ഹാജരാകണം. ഫോണ്‍: 9496247984.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.