'പ്രതീക്ഷ' ബോധവത്കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

കാസർകോട്: കാസര്‍കോട് ജില്ല ഹോമിയോ ആശുപത്രിയും കാഞ്ഞങ്ങാട് സീതാലയം യൂനിറ്റും സംയുക്തമായി, ഉദുമ സ്നേഹാലയം ബഡ്‌സ് സ്‌കൂളിലെ വിദ്യാർഥികളുടെ രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പി. ലക്ഷ്മി 'പ്രതീക്ഷ' ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ സൈനബ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സീതാലയം കണ്‍വീനര്‍ ഡോ. പി.പി. ശ്രീജ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. തുടര്‍ന്ന് 'മാനസികാരോഗ്യം' എന്ന വിഷയത്തില്‍ സീതാലയം സൈക്കോളജിസ്റ്റ് ജംലി ജാസില ക്ലാസെടുത്തു. സീതാലയം മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷാഹിന സലാം ക്യാമ്പ് നയിച്ചു. വികസന സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്സൻ ബീവി അഷ്‌റഫ്, വാര്‍ഡ് മെംബര്‍ എന്‍. ചന്ദ്രന്‍, സി.ഡി.എസ് ചെയര്‍പേഴ്സൻ സനൂജ സൂര്യപ്രകാശ് എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെംബര്‍ ശകുന്തള ഭാസ്‌കരന്‍ സ്വാഗതവും സ്നേഹാലയം ബഡ്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പൽ പി.കെ. അമ്പിളി നന്ദിയും പറഞ്ഞു. പരിപാടിയില്‍ 75 ഓളം പേര്‍ പങ്കെടുത്തു. എംപ്ലോയബിലിറ്റി സെന്‍ററില്‍ അഭിമുഖം മേയ് 18ന് കാസര്‍കോട്: ജില്ല എംപ്ലോയ്‌മെന്‍റ്​ എംപ്ലോയബിലിറ്റി സെന്‍ററിൽ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലേക്കുള്ള അഭിമുഖം മേയ് 18ന് രാവിലെ 10 മുതല്‍ കാസര്‍കോട് എംപ്ലോയബിലിറ്റി സെന്‍ററിൽ നടത്തും. കസ്റ്റമര്‍ അഡ്വൈസര്‍, ടീം ലീഡര്‍ ഒഴിവിലേക്ക് പ്ലസ്ടുവും ബോഡിഷോപ് ഇന്‍ചാര്‍ജ് ഒഴിവിലേക്ക് ഡിപ്ലോമയും ബോഡിഷോപ് ടെക്‌നീഷ്യന്‍, പി.ഡി.ഐ ടെക്‌നീഷ്യന്‍ എന്നീ ഒഴിവിലേക്ക് ഡിപ്ലോമ അല്ലെങ്കില്‍ ഐ.ടി.ഐയും എല്‍ 1 ടെക്‌നീഷ്യന്‍, ഫ്ലോര്‍ ടെക്‌നീഷ്യന്‍, ക്യു.സി അസിസ്റ്റന്‍റ്​ എന്നി ഒഴിവുകളിലേക്ക് ഐ.ടി.ഐയുമാണ് യോഗ്യതകള്‍. കൂടാതെ നിശ്ചിത വിഷയത്തില്‍ ബി.ടെക് അല്ലെങ്കില്‍ ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക് സിവില്‍ എൻജിനീയര്‍, ഇലക്ട്രിക്കല്‍ എൻജിനീയര്‍, ഫൈബര്‍ എൻജിനീയര്‍ തസ്തികയിലേക്കും ഐ.ടി.ഐ ഇലക്ട്രീഷ്യന്‍ യോഗ്യത ഉള്ളവര്‍ക്ക് ഇലക്ട്രീഷ്യന്‍ തസ്തികയിലേക്കും ഒഴിവുകളുണ്ട്. ഈ ഒഴിവുകളിലേക്ക് 35 വയസ്സില്‍ താഴെയുള്ള പ്രവൃത്തി പരിചയമുള്ള യുവാക്കള്‍ക്കാണ് അവസരം. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി മേയ് 18ന് രാവിലെ 10നകം ഓഫിസില്‍ രജിസ്ട്രേഷന്‍ നടത്തണം. ഫോണ്‍: 9207155700, 04994 297470 (ഞായര്‍ അവധി ആയിരിക്കും). നിലവില്‍ എംപ്ലോയബിലിറ്റി സെന്‍ററില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയിട്ടുള്ള ഉദ്യോഗാർഥികള്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.