ഡെങ്കിപ്പനി: പനത്തടിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

കാസർകോട്: പനത്തടി പഞ്ചായത്തിലെ വാര്‍ഡ് 10ല്‍ ഉള്‍പ്പെടുന്ന ബളാന്തോട്, മാവുങ്കാല്‍, അരിപ്രോട്, കാപ്പിത്തോട്ടം എന്നീ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ്. കാസര്‍കോട് ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പാണത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ സഹകരണത്തോടെ ഡെങ്കിപ്പനി ബാധിത പ്രദേശത്ത് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ബോധവത്കരണവും നടത്തി. വാര്‍ഡ് മെംബര്‍ ജെയിംസ്, ഡി.വി.സി യൂനിറ്റിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡി.വി.സി യൂനിറ്റിലെ ജീവനക്കാര്‍ പാണത്തൂര്‍ പി.എച്ച്.സി ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് എട്ട് ടീമുകളായി തിരിഞ്ഞ് ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളിലെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് പരിശോധന നടത്തി. പ്രദേശത്തെ തോട്ടങ്ങളിലും പരിശോധന നടത്തുകയും കൊതുകുകള്‍ പെരുകുന്ന കവുങ്ങിന്‍ തോട്ടങ്ങളിലെ പാളകളും റബര്‍ തോട്ടങ്ങളിലെ ചിരട്ടകളും അടിയന്തരമായി നീക്കം ചെയ്യാന്‍ നിർദേശം നല്‍കുകയും ചെയ്തു. ജീവനക്കാരായ എം. സുനില്‍ കുമാര്‍, പി. തങ്കമണി, എച്ച്. ലത, സ്‌നേഹ എന്നിവര്‍ പങ്കെടുത്തു. PANATHADI AAROGYA VAKUPPU 2 കാസര്‍കോട് ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പാണത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ സഹകരണത്തോടെ ഡെങ്കിപ്പനി ബാധിത പ്രദേശത്ത് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ബോധവത്കരണവും നടത്തുന്നു ബളാലിൽ ഡെങ്കി ഹര്‍ത്താല്‍ പനത്തടി: പകര്‍ച്ചവ്യാധി പ്രതിരോധ പരിപാടികള്‍, മഴക്കാലപൂര്‍വ ശുചീകരണ പരിപാടികള്‍, ഭക്ഷ്യസുരക്ഷ എന്നിവ സംബന്ധിച്ച് ബളാല്‍ പഞ്ചായത്തില്‍ ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ആശ വര്‍ക്കര്‍മാരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും സംയുക്ത യോഗം ചേര്‍ന്നു. ഇന്ന് പഞ്ചായത്തിലെ 16 വാര്‍ഡ്തല ശുചിത്വ സമിതികളുടെ മീറ്റിങ് ചേര്‍ന്ന് വാര്‍ഡ്തല ജലസമിതി രൂപവത്കരിക്കും. 50 വീടുകള്‍ക്ക് ഒരു ടീം എന്നനിലയില്‍ വീടുകളിലും സ്ഥാപനങ്ങളിലും ശുചിത്വ പരിശോധന വാര്‍ഡ് തലത്തില്‍ നടത്തും. നാളെ ഞായറാഴ്ച എടത്തോട്, വെള്ളരിക്കുണ്ട്, കനകപ്പള്ളി, ബളാല്‍, മാലോം, വള്ളിക്കടവ് ടൗണ്‍ കേന്ദ്രീകരിച്ച് വാര്‍ഡ് മെംബര്‍മാരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഹോട്ടലുകളും ബേക്കറികളും ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും നിയമാനുസൃതം ലൈസന്‍സ് കരസ്ഥമാക്കണമെന്നും പരിശോധനക്കായി ആരോഗ്യ പ്രവര്‍ത്തകരെയും നിയോഗിച്ചു. ശനിയാഴ്ച മൈക്ക് അനൗണ്‍സ്മെന്റും ലഘുലേഖ വിതരണവും നടക്കും. ഡെങ്കിപ്പനി ദിനാചരണം വിപുലമായ രീതിയില്‍ നടത്തും. പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇൻസ്‍പെക്ടര്‍ അജിത് സി.ഫിലിപ്പ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുൽ ഖാദര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ പി. പത്മാവതി, മെംബര്‍ ദേവസ്യ തറപ്പേല്‍, പഞ്ചായത്ത് സെക്രട്ടറി രജീഷ് കാരായി, വികസനകാര്യ ചെയര്‍മാന്‍ എന്‍.ജെ. മാത്യു എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.