കാസർകോട്: ജില്ലയിൽ ഫെയര്‍ മീറ്റര്‍ ഇല്ലാതെയോ ശരിയായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാതെയോ സർവിസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ പെര്‍മിറ്റ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കാസര്‍കോട് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ എ.കെ. രാധാകൃഷ്ണന്‍ അറിയിച്ചു. ഇത്തരം പരാതികള്‍ ആര്‍.ടി.ഒയെ നേരിട്ട് അറിയിക്കാം. ഫോണ്‍ 0499 4255290. ഉത്സവങ്ങളില്‍ ആനകളെ പങ്കെടുപ്പിക്കല്‍: രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു കാസർകോട്: ജില്ലയില്‍ 2012 വരെ ഉത്സവാഘോഷങ്ങളില്‍ നാട്ടാനകളെ ഉപയോഗിച്ച് വന്ന ക്ഷേത്രങ്ങള്‍, ദേവസ്വങ്ങള്‍, നേര്‍ച്ച കമ്മിറ്റികള്‍ എന്നിവര്‍ക്ക് ജില്ല മോണിറ്ററിങ് കമ്മിറ്റിയില്‍ രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. കാസര്‍കോട് ജില്ലയില്‍ 2012 വരെ ഉത്സവാഘോഷങ്ങളില്‍ നാട്ടാനകളെ ഉപയോഗിച്ച് വന്നിരുന്ന ക്ഷേത്രങ്ങള്‍, ദേവസ്വങ്ങള്‍, നേര്‍ച്ചകമ്മിറ്റികള്‍ എന്നിവര്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഉത്തരവിന്‍റെ തീയതി മുതല്‍ ആറാഴ്ചക്കകം ജില്ല മോണിറ്ററിങ് കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷ നല്‍കിയവര്‍ക്ക് രജിസ്ട്രേഷന്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍, അപേക്ഷ നല്‍കാന്‍ വിട്ടുപോയ നാട്ടാനകളെ എഴുന്നള്ളിക്കുന്ന ഉത്സവങ്ങള്‍, പൂരങ്ങള്‍, നേര്‍ച്ചകള്‍ എന്നിവക്ക് ജില്ല മോണിറ്ററിങ് കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ മേയ് ഒന്നു മുതല്‍ 31 വരെ അവസരമുണ്ട്. 2012 വരെ നാട്ടാനയെ എഴുന്നള്ളിച്ചിരുന്നു എന്ന് രേഖപ്പെടുത്തുന്ന സാക്ഷ്യപത്രവും അതു തെളിയിക്കുന്ന പത്രവാര്‍ത്തയോ ഫോട്ടോയോ അപേക്ഷാ ഫോറത്തോടൊപ്പം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോറവും കാസര്‍കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫിസില്‍നിന്ന് ലഭിക്കും. ഫോണ്‍ 04994-255234. മത്സ്യത്തൊഴിലാളി പെന്‍ഷന്‍കാര്‍ മത്സ്യഭവനില്‍ കമ്പ്യൂട്ടറൈസേഷന് ഹാജരാകണം കാസർകോട്: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്ന് പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ മേയ് 20നകം ബന്ധപ്പെട്ട മത്സ്യഭവനില്‍ ഹാജരായി ഫിംസ് സോഫ്റ്റ് വെയറില്‍ പേര് ചേര്‍ക്കണം. ഫോണ്‍ 0497 2734587.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.