ദേലമ്പാടി ഗവ. പ്രീമെട്രിക് ഹോസ്റ്റല്‍ (ബോയ്സ്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കാസർകോട്: കാറഡുക്ക ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിന്റ പരിധിയിലുള്ള ഗവ. പ്രീമെട്രിക് ഹോസ്റ്റല്‍ (ബോയ്സ്) ദേലമ്പാടിയിലേക്ക് നടപ്പ് വര്‍ഷത്തേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 11 ഒഴിവുകളാണുള്ളത്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികള്‍ ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ മേയ് 28നകം കാറഡുക്ക ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ സമര്‍പ്പിക്കണം. ക്വട്ടേഷന്‍ ക്ഷണിച്ചു ഉദുമ ഗ്രാമപഞ്ചായത്തില്‍ 2022-23 സാമ്പത്തിക വര്‍ഷം മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം നടപ്പിലാക്കുന്ന വിവിധ പ്രവൃത്തികള്‍ക്ക് സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകള്‍ അതത് സ്ഥലങ്ങളിലെത്തിച്ച് സ്ഥാപിക്കുന്നതിന് അംഗീകൃത കരാറുകാരില്‍നിന്നും ഏജന്‍സികളില്‍നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മേയ് 19ന് വൈകീട്ട് മൂന്നുവരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 9746066010, 790910763. രക്ഷാബോട്ട്: ക്വട്ടേഷന്‍ ക്ഷണിച്ചു ഈ വര്‍ഷത്തെ ട്രോളിങ് നിരോധന കാലയളവില്‍ കടല്‍രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും കടല്‍ പട്രോളിങ്ങിനുമായി യന്ത്രവത്കൃത ബോട്ട് വാടകക്ക് ലഭ്യമാക്കുന്നതിന് ഫിഷറീസ് വകുപ്പ് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി മേയ് 24ന് ഉച്ച മൂന്നിന്. വിലാസം ഫിഷറീസ് അസി. ഡയറക്ടര്‍, ഫിഷറീസ് സ്റ്റേഷന്‍, കീഴൂര്‍, കാസര്‍കോട്-671317. ഫോണ്‍: 9747558835.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.