അല്‍ വര്‍ദ വനിത കോളജ് ആറാം വാര്‍ഷിക സമ്മേളനം

ചെറുവത്തൂര്‍: കൈതക്കാട് അല്‍ വര്‍ദ വനിത കോളജ് ആറാം വാര്‍ഷിക ഒന്നാം ബിരുദദാന സമ്മേളനം 14 മുതൽ 16 വരെ നടത്തും. 14ന് രാവിലെ 9.30ന് വനിത സമ്മേളനവും രാത്രി ഏഴിന് മതപ്രഭാഷണവും നടക്കും. നിസാമുദ്ദീന്‍ അസ്ഹരി കുമ്മനം മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. എസ്.എസ്.എല്‍.സി കഴിഞ്ഞ കുട്ടികള്‍ക്ക് പ്ലസ് ടു ഹ്യുമാനിറ്റീസും ഡിഗ്രി സോഷ്യോളജിയും അതോടൊപ്പം ദാറുല്‍ ഹുദയുടെ അഞ്ചുവര്‍ഷത്തെ മതപഠന കോഴ്‌സും നല്‍കപ്പെടുന്ന മതഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമാണ് അൽ വര്‍ദ വനിത കോളജ്. 15ന് രാവിലെ 9.30ന് ടീനേജ് അസംബ്ലിയില്‍ താഹിറ രണ്ടത്താണി, അസ്‌ലം മാസ്റ്റര്‍ എന്നിവർ ക്ലാസെടുക്കും. 16ന് രാവിലെ പൂര്‍വ വിദ്യാർഥി സംഗമവും ഉച്ചക്ക് രണ്ടിന് സനദ് ദാന സമ്മേളനവും നടക്കും. സയ്യിദത്ത് സജ്‌ന ബീവി പാണക്കാട് സനദ് ദാനം നിര്‍വഹിക്കും. വൈകീട്ട് നാലിന് നടക്കുന്ന സമാപന പൊതുസമ്മേളനം തുറമുഖ മന്ത്രി അഹ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഖലീല്‍ ഹുദവി തളങ്കര എന്നിവർ മുഖ്യപ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.