'ഞങ്ങളും കൃഷിയിലേക്ക്': ജനകീയ ഉത്സവമായി പിലിക്കോട് പഞ്ചായത്ത്‌ തല ഉദ്ഘാടനം

ചെറുവത്തൂർ: കൃഷിസംസ്കാരം ഉണർത്തിക്കൊണ്ട് സുരക്ഷിത ഭക്ഷണം ലഭ്യമാക്കുന്നതിനായി 'ഞങ്ങളും കൃഷിയിലേക്ക്' ജനകീയ പദ്ധതിയുടെ പിലിക്കോട് പഞ്ചായത്ത്‌ തല ഉദ്ഘാടനം നടന്നു. ജനപ്രതിനിധികൾ, കർഷകർ, വിദ്യാർഥികൾ എന്നിവർ ചേർന്ന് വിളംബര യാത്ര നടത്തിയാണ് ഉദ്ഘാടനം കെങ്കേമമാക്കിയത്. ചന്തേര പടിഞ്ഞാറെക്കര 14ാം വാർഡ് കൃഷിക്കൂട്ടം ഒരുക്കിയ കൃഷിയിടത്തിൽ നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് മാധവൻ മണിയറ വിത്തിറക്കി ഉദ്ഘാടനം ചെയ്തു. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്ന കുമാരി അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ പി.വി. ജലേശൻ പദ്ധതി വിശദീകരിച്ചു. കൃഷിചെയ്യുന്നതിനായി തരിശുനിലം വിട്ടുനൽകിയ ബാബുവിനെ വൈസ് പ്രസിഡന്റ് എ. കൃഷ്ണൻ പൊന്നാടയണിയിച്ച് ആദരിച്ചു. എം.വി. കോമൻ നമ്പ്യാർ ഓർമത്തൈ നട്ടു. 'ഞങ്ങളും കൃഷിയിലേക്ക്' സന്ദേശം വീടുകളിൽ എത്തിക്കുന്നതിനുള്ള സ്റ്റിക്കർ വിതരണോദ്‌ഘാടനം വികസനകാര്യ ചെയർപേഴ്സൺ സി.വി. ചന്ദ്രമതി നിർവഹി ച്ചു. ബ്ലോക്ക്‌ പഞ്ചായത്തംഗം എം.വി. സുജാത, പഞ്ചായത്തംഗങ്ങളായ നവീൻകുമാർ, സി.വി. രാധാകൃഷ്ണൻ, എൻ. പ്രസീത കുമാരി, പി. പ്രമീള, പി. അജിത, വിനയചന്ദ്രൻ മാസ്റ്റർ, വാർഡ് കൺവീനർ മുരളീധരൻ, വിത്തൻ ബാലൻ എന്നിവർ സംസാരിച്ചു. അസി. കൃഷി ഓഫിസർ എ.വി. രാധാകൃഷ്ണൻ സ്വാഗതവും കൃഷി അസിസ്റ്റന്‍റ്​ കെ.വി. സോന നന്ദിയും പറഞ്ഞു. പടം..'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ പിലിക്കോട് പഞ്ചായത്ത്‌ തല ഉദ്ഘാടനം ചന്തേര പടിഞ്ഞാറെക്കരയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ മാധവൻ മണിയറ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.