കാസർകോട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് യാത്രക്കാരും തദ്ദേശവാസികളും അനുഭവിക്കുന്ന യാത്രാദുരിതത്തിന് അറുതി വരുത്തണമെന്ന് മുസ്‍ലിം ലീഗ് കാസർകോട് നിയോജക മണ്ഡലം പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. ദേശീയപാത വികസനം ആരംഭിച്ചതോടെ മണിക്കൂറുകൾ നീണ്ട ട്രാഫിക് ബ്ലോക്കാണ്. സമാന്തര റോഡ് പ്രവൃത്തി ഇതുവരെ യാഥാർഥ്യമാക്കിയില്ല. സ്കൂളുകൾ തുറന്നുപ്രവർത്തിക്കുന്നതോടെ വിദ്യാർഥികൾക്കും, സ്ഥാപനങ്ങളിലെത്താൻ തൊഴിലാളികൾക്കും കഴിയാത്ത സ്ഥിതിയുണ്ടാകും. റോഡിന്‍റെ ഇരുവശങ്ങളും മണ്ണിട്ടുയർത്തിയതോടെ പല പ്രദേശങ്ങളിലേക്കുമുള്ള റോഡുകൾ ഗതാഗതത്തിന് ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. വെള്ളത്തിന്‍റെ ഒഴുക്ക് തടസ്സപ്പെട്ട മേഖലകളിലും റോഡുവക്കിൽ താമസിക്കുന്നവരും വെള്ളക്കെട്ടിനെ ഭയന്നുകഴിയുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് എ.എം. കടവത്ത് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ, എം.സി. കമറുദ്ദീൻ, കെ. മുഹമ്മദ് കുഞ്ഞി, മൂസ ബി. ചെർക്കള, മാഹിൻ കേളോട്ട്, ഹാഷിം കടവത്ത്, ടി.എം. ഇഖ്ബാൽ, പി. അബ്ദുൽ റഹിമാൻ ഹാജി, ഇ. അബൂബക്കർ ഹാജി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെർക്കള സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.