തുറന്ന ജയിലിൽ മത്സ്യകൃഷി വിളവെടുത്തു

ചെറുവത്തൂർ: ചീമേനി തുറന്ന ജയിലിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ മത്സ്യകൃഷി വിളവെടുത്തു. ജയിൽ സൂപ്രണ്ട് വി. ജയകുമാർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.വി. സതീശന് നൽകി ഉദ്ഘാടനം നിർവഹിച്ചു. 4000 മത്സ്യക്കുഞ്ഞുങ്ങളെയാണ് ആകെ നിക്ഷേപിച്ചത്. അതിൽ ശരാശരി 400 ഗ്രാം തൂക്കമുള്ള മത്സ്യങ്ങളെയാണ് ലഭിച്ചത്. ആകെ 1200 കി.ഗ്രാം മത്സ്യങ്ങളെ വിറ്റഴിച്ചു. നാല് ദിവസമായി വിളവെടുപ്പ് പൂർത്തീകരിക്കും. ജോ. സൂപ്രണ്ട് അൻവർ, അസി. സുപ്രണ്ടുമാരായ കെ.രാജീവൻ, ഹരീന്ദ്രൻ, കൃഷി ഓഫിസർ അജയകുമാർ, വെൽഫെയർ ഓഫിസർ ശിവപ്രസാദ്, അക്വാകൾചർ കോ ഓഡിനേറ്റർമാരായ അശ്വിൻ, വീണ, അക്വാകൾചർ പ്രോമോട്ടർമാരായ പ്രീത, രവീന്ദ്രൻ, വിജയൻ എന്നിവർ പങ്കെടുത്തു. പടം: ചീമേനി തുറന്ന ജയിലിൽ 'സുഭിക്ഷ കേരളം' പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ മത്സ്യകൃഷി വിളവെടുപ്പ് ജയിൽ സൂപ്രണ്ട് വി. ജയകുമാർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.വി. സതീശന് നൽകി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.