സ്​കോളർഷിപ് വിതരണം ചെയ്തു

കാസർകോട്: ലോട്ടറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2021-22 വര്‍ഷത്തെ സ്‌കോളര്‍ഷിപ് വിതരണ ചടങ്ങ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മികച്ച മാര്‍ക്ക് നേടി സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ മുഴുവന്‍ വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളെയും എം.എല്‍.എ അനുമോദിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് മെംബര്‍ വി. ബാലന്‍ അധ്യക്ഷനായി. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് വിശിഷ്ടാതിഥിയായി. അസിസ്റ്റന്‍റ്​ ജില്ല ഭാഗ്യക്കുറി ഓഫിസര്‍ എം.വി. രാജേഷ് കുമാര്‍, വിവിധ തൊഴിലാളി സംഘടന പ്രതിനിധികളായ എം. കുഞ്ഞമ്പു, കെ.എം. ശ്രീധരന്‍, പി.വി. ഉമേശന്‍, മധുസൂദനന്‍ നമ്പ്യാര്‍, വി.ബി. സത്യനാഥന്‍, സി. സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ജില്ല ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസര്‍ കെ. ഹരീശ സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് ജി. ലിജു നന്ദിയും പറഞ്ഞു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ 80 ശതമാനത്തിലധികം മാര്‍ക്ക് നേടിയ 24 വിദ്യാർഥികള്‍ക്ക് ചടങ്ങില്‍ സ്‌കോളര്‍ഷിപ് വിതരണം ചെയ്തു. ഫോട്ടോ: കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റ്മാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള 2021-22 വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ് ജില്ലതല്ല വിതരണം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.