കാസർകോട്: കാസർകോട് കോട്ട വിറ്റ സംഭവത്തിൽ വിചാരണനടപടി വേണമോയെന്ന് തീരുമാനിക്കേണ്ടത് സർക്കാർ. മുൻ ലാൻഡ് റവന്യൂകമീഷണർ ടി.ഒ. സൂരജ് ഉൾെപ്പടെ കോട്ട വിറ്റ സംഭവത്തിൽ പ്രതികളാണ്. വിജിലൻസിെൻറ അന്വേഷണ റിപ്പോർട്ടുകളിൽ സ്വീകരിക്കേണ്ട നടപടി ഏതുരീതിയിൽ വേണമെന്ന് സർക്കാറിന് തീരുമാനിക്കാം. സൂരജിനു പുറേമ സുപ്രീംകോടതി സർക്കാർ ഭൂമിയെന്ന് വിധിച്ച 5.41 ഏക്കർ കോട്ടഭൂമിക്ക് നികുതി നൽകാൻ അനുമതിനൽകിയ അന്നത്തെ കാസർകോട് തഹസിൽദാർ ചെനിയപ്പ, കലക്ടറേറ്റിലെ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ശിവകുമാർ, മൂന്ന് ആധാരങ്ങളിലായി കോട്ട രജിസ്റ്റർ ചെയ്തുനൽകിയ സബ് രജിസ്ട്രാർ റോബിൻ ഡിസൂസ എന്നിവരും പ്രതികളാണ്.
ഇവരിൽ സർവിസിലുള്ളത് ടി.ഒ. സൂരജാണ്. ഭൂമി വാങ്ങിയ കാസർകോട് നഗരസഭാ മുൻ ചെയർമാൻ എസ്.ജെ. പ്രസാദ്, കരാറുകാരായ ഗോപിനാഥൻനായർ, കൃഷ്ണൻ നായർ, കേരള കോൺഗ്രസ് നേതാവ് സജി സെബാസ്റ്റ്യൻ, കോട്ട വിറ്റ അശ്വിൻ ചന്ദാവർക്കർ, ആനന്ദ റാവു, ദേവിദാസ്, രാജാരാമ റാവു, അനൂപ, മഞ്ജുള, ലളിത എസ്. ചന്ദാവർക്കർ എന്നിവരാണ് പ്രതികൾ.
കാസർകോട് കോട്ടക്ക് നികുതി അടക്കാനുള്ള സ്വകാര്യവ്യക്തികളുടെ അപേക്ഷ തഹസിൽദാർ അനുവദിച്ചുകൊടുത്തതാണ് വിൽപനക്ക് വഴിയൊരുക്കിയത്. ഇത് അന്നത്തെ കലക്ടർ ആനന്ദ് സിങ് റദ്ദാക്കി. ആനന്ദ് സിങ്ങിെൻറ ഉത്തരവ് സൂരജ് റദ്ദാക്കി വിൽപനക്ക് കളമൊരുക്കുകയായിരുന്നു. സൂരജിനെ വിചാരണ ചെയ്യണമെന്ന വിജിലൻസിെൻറ ശിപാർശ നിലവിലെ ഡയറക്ടർ ലോകനാഥ് െബഹ്റ അംഗീകരിക്കാനുള്ള സാധ്യത കുറവാണെന്ന് വിജിലൻസ് വൃത്തങ്ങൾ പറയുന്നു. കോട്ടഭൂമി ഇപ്പോൾ സർക്കാർ നിയന്ത്രണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.