തിരുവനന്തപുരം: കേരള ഭരണ സർവിസിലെ (കെ.എ.എസ്) എല്ലാ ശ്രേണികളിലും സംവരണം ഏർപ്പെടുത്താനുള്ള സാധ്യത പരിശോധിച്ച് വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാശ്രേണികളിലും സംവരണം നടപ്പാക്കണമെന്ന പട്ടികജാതി-പട്ടിക ഗോത്രവര്‍ഗ കമീഷന്, ന്യൂനപക്ഷ കമീഷന് എന്നിവയുടെ ഉത്തരവുകളും ജനപ്രതിനിധികള്‍, സംഘടനകള്‍ തുടങ്ങിയവരുടെ നിവേദനങ്ങളും കണക്കിലെടുത്താണിതെന്നും ആർ. രാജേഷിെൻറ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടിനൽകി.
തസ്തികമാറ്റ നിയമനങ്ങള്‍ക്ക് സംവരണം ബാധകമാക്കേണ്ടതില്ലെന്നും അപ്രകാരം എല്ലാ വകുപ്പുകളും സ്പെഷല്‍ റൂള്‍സ് ഭേദഗതി ചെയ്യണമെന്നുമുള്ള 2003ലെ സര്‍ക്കുലര്‍ നിലവിലുണ്ട്. ഇതിെൻറ അടിസ്ഥാനത്തില്‍ ജീവനക്കാരില്‍നിന്നുള്ള തസ്തികമാറ്റ നിയമനങ്ങള്‍ക്ക് സംവരണതത്വം ബാധകമാക്കാറില്ല. ഇതിനാലാണ് കെ.എ.എസിനും തസ്തികമാറ്റ നിയമനങ്ങള്‍ക്ക് സംവരണം ബാധകമാക്കാതിരുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കെ.എ.എസിൽ സംവരണതോത് കുറഞ്ഞാൽ പ്രത്യേക റിക്രൂട്ട്മെൻറ് നടത്താനുള്ള നിർദേശം ഫലത്തിൽ നഷ്ടമാണെന്ന് ആർ. രാജേഷ് പറഞ്ഞു.
നിയമനം കഴിഞ്ഞതിന് ശേഷമായിരിക്കും പ്രത്യേക റിക്രൂട്ട്മെൻറ്. ഇതിന് കാലതാമസമുണ്ടാകും. അതിനാൽ സീനിയോറിറ്റിയിൽ വലിയ വ്യത്യാസമുണ്ടാകും. റിക്രൂട്ട്മെൻറ് ഘട്ടത്തിൽ തന്നെ സംവരണം എർപ്പെടുത്തുകയാണ് ഇതിന് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.