കരുവന്നൂരിൽ നേതൃത്വത്തോട് വിയോജിച്ച് ഇ.പി

തി​രു​വ​ന​ന്ത​പു​രം: ക​രു​വ​ന്നൂ​ർ ബാ​ങ്ക്​ ക്ര​മ​ക്കേ​ടി​ൽ നേ​തൃ​ത്വ​ത്തെ വെ​ട്ടി​ലാ​ക്കി​ എ​ൽ.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ. ക​രു​വ​ന്നൂ​രി​ൽ വീ​ഴ്ച സം​ഭ​വി​ച്ചെ​ന്നും നേ​ര​ത്തേ പ​രി​ഹ​രി​ക്കേ​ണ്ട​താ​യി​രു​ന്നു എ​ന്നു​മാ​ണ് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ​ അ​ദ്ദേ​ഹ​ത്തി​ന്‍റെ തു​റ​ന്നു പ​റ​ച്ചി​ൽ. രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന്​ പ​റ​ഞ്ഞ​വ​രോ​ട്​ അ​തി​ന്​ തെ​ളി​വ്​ ചോ​ദി​ക്ക​ണം. ത​ന്‍റെ പ​ക്ക​ൽ എ​ന്താ​യാ​ലും തെ​ളി​വി​ല്ലെ​ന്ന്​ ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​ൽ അദ്ദേഹം പറഞ്ഞു.

‘ചോ​റ്റു​പാ​ത്ര​ത്തി​ലെ ക​റു​ത്ത വ​റ്റെ​ന്ന’​ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​സ്സാ​ര​വ​ത്​​ക​ര​ണ​വും ഇ.​ഡി നീ​ക്ക​ങ്ങ​ൾ രാ​ഷ്ട്രീ​യ പ്രേ​രി​ത വേ​ട്ട​യാ​ട​ലെ​ന്ന പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യു​ടെ പ്ര​തി​രോ​ധ​വു​മാ​യി സി.​പി.​എം ചെ​റു​ത്തു​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ വീ​ഴ്ച ഏ​റ്റെ​ടു​ത്തു​ള്ള ഇ.​പി​യു​ടെ പ്ര​തി​ക​ര​ണം. മു​ൻ​മ​ന്ത്രി​യെ​യും സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ത്തെ​യു​മ​ട​ക്കം മു​തി​ർ​ന്ന നേ​താ​ക്ക​ളെ ഇ.​ഡി ചോ​ദ്യം ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ട്ടി സം​വി​ധാ​ന​ങ്ങ​ളൊ​ന്ന​ട​ങ്കം പ്ര​തി​രോ​ധ​വു​മാ​യി നി​ൽ​ക്കു​​മ്പോ​ഴാ​ണ്​ മു​ന്ന​ണി ക​ൺ​വീ​ന​റു​ടെ വേ​റി​ട്ട നി​ല​പാ​ട്. എം.​വി ഗോ​വി​ന്ദ​ൻ പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​റ്റ​തി​ന്​ പി​ന്നാ​ലെ ​ അ​തൃ​പ്തി​യും നി​സ്സ​ഹ​ക​ര​ണ​വും തു​ട​രു​ന്ന ഇ.​പി, ​ക​രു​വ​ന്നൂ​ർ വി​ഷ​യ​ത്തി​ലും വി​യോ​ജി​പ്പ്​​ പ​ര​സ്യ​മാ​ക്കി​യ​തി​ലൂ​ടെ പാ​ർ​ട്ടി​ക്കു​ള്ളി​ൽ മ​റ്റൊ​രു പോ​ർ​മു​ഖം കൂ​ടി തു​റ​ക്കു​ക​യാ​ണ്.

‘‘ക​രു​വ​ന്നൂ​രി​ലെ പ്ര​ശ്ന​ങ്ങ​ൾ ശ​ക്ത​മാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ച്​ നേ​ര​ത്തേ​ത​ന്നെ അ​വ​സാ​നി​പ്പി​ക്കേ​ണ്ട​താ​യി​രു​ന്നു. പ​ക്ഷേ, ക​ഴി​യാ​ത്ത​ത്​ സ​ഹ​ക​ര​ണ മേ​ഖ​ല​ക്കാ​കെ ക​ള​ങ്ക​മു​ണ്ടാ​ക്കി. പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​​ല്ലെ​ന്ന​ത്​ വീ​ഴ്ച​യാ​ണ്. ഈ ​അ​വ​സ്ഥ സൃ​ഷ്​​ടി​ച്ച​വ​ർ​ക്ക്, അ​തു ഭ​ര​ണ​സ​മി​തി​യാ​യാ​ലും ജീ​വ​ന​ക്കാ​രാ​യാ​ലും പി​ന്തു​ണ ന​ൽ​കി​യ രാ​ഷ്ട്രീ​യ​ക്കാ​രാ​യാ​ലും അ​വ​ർ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി വേ​ണം -​ഇ.​പി പ​റ​ഞ്ഞു. ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് ഇ.​ഡി അ​ന്വേ​ഷ​ണം ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു മു​ന്നി​ല്‍ ക​ണ്ടു​ള്ള രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ണെ​ന്ന പി​ണ​റാ​യി വി​ജ​യ​ന്റെ നി​ല​പാ​ടി​നെ​കൂ​ടി​യാ​ണ്​ ഇ.​പി ത​ള്ളി​യ​ത്.

നേ​ര​ത്തേ​യും നി​ര​വ​ധി ഘ​ട്ട​ങ്ങ​ളി​ൽ നി​ർ​ബ​ന്ധ​മാ​യും പ​​ങ്കെ​ടു​ക്കേ​ണ്ട ച​ട​ങ്ങു​ക​ളി​ൽ​നി​ന്ന്​ വി​ട്ടു​നി​ന്ന​ത​ട​ക്കം ഇ.​പി വി​യോ​ജി​പ്പ്​​ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും അ​തെ​ല്ലാം വ്യ​ക്തി​പ​ര​മാ​യ വി​ഷ​യ​ങ്ങ​ളെ​ന്ന വ്യാ​ഖ്യാ​ന​മാ​ണ്​ പാ​ർ​ട്ടി ത​ല​ത്തി​ലു​ണ്ടാ​യ​ത്. ​ എ​ന്നാ​ൽ, ക​രു​വ​ന്നൂ​രി​ലേ​ത്​ നേ​ര​ത്തേ പ​രി​ഹ​രി​ക്കാ​​മാ​യി​രു​ന്ന പ്ര​ശ്​​ന​മാ​ണെ​ന്ന അ​ഭി​പ്രാ​യം പാ​ർ​ട്ടി​യി​ലെ​ത​ന്നെ ഒ​രു വി​ഭാ​ഗം ഉ​യ​ർ​ത്തു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ.​പി​യു​ടെ നി​ല​പാ​ട്​ പ്ര​സ​ക്ത​മാ​കു​ന്ന​ത്.

ഗ​വ​ർ​ണ​ർ​ക്കെ​തി​രെ ന​ട​ന്ന രാ​ജ്​​ഭ​വ​ൻ മാ​ർ​ച്ചി​ലും എം.​വി. ഗോ​വി​ന്ദ​ന്‍റെ ജ​ന​കീ​യ പ്ര​തി​രോ​ധ യാ​ത്ര​യി​ലും ഏ​ക സി​വി​ൽ​കോ​ഡ്​ സെ​മി​നാ​റി​ൽ​നി​ന്ന്​ ഇ​ട​തു​മു​ന്ന​ണി ക​ൺ​വീ​ന​റാ​യ ഇ.​പി വി​ട്ടു നി​ന്ന​ത്​ വാ​ർ​ത്ത​യാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി ഇ.​പി​യെ തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ളി​പ്പി​ച്ചും സം​സാ​രി​ച്ചു​മാ​യി​രു​ന്നു അ​ന്ന്​ അ​നു​ന​യ​ത്തി​ലാ​ക്കി​യ​ത്.

ഡി.ജി.പിക്ക് പരാതി നൽകി

തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ ഡി.ജി.പിക്ക് പരാതി നൽകി. കരുവന്നൂർ തട്ടിപ്പ് കേസിലെ പ്രതി സതീഷ് കുമാറിന്റെ ഡ്രൈവർ ബിജുവിനെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ഇ.പി പരാതിയിൽ പറയുന്നു.

ആരോപണം അടിസ്ഥാന രഹിതമാണെന്നും വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. തനിക്ക് അറിയാത്ത ആളാണ് ബിജുവെന്നും കരുവന്നൂർ കേസ് വഴിതിരിച്ച് വിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി.

അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിന് ഉന്നത സി.പി.എം നേതാക്കളുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തലുമായി സതീഷ്‌കുമാറിന്റെ ഡ്രൈവർ ബിജു കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനുമായി സതീഷ് കുമാറിന് അടുത്തബന്ധമാണുള്ളതെന്നും സ്വകാര്യ ചാനലിനോട് ബിജു തുറന്നടിച്ചു.

'സതീഷ് കുമാറിനെ ഇ.പി. ജയരാജൻ പലതവണ സഹായിച്ചിട്ടുണ്ട്. ഇരുവരും നിരവധി തവണ കൂടിക്കാഴ്ച നടത്തി. ബിസിനസുമായി ബന്ധപ്പെട്ട ഫണ്ടുകൾ പാസാക്കാൻ കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം.കെ.കണ്ണനെ സതീഷ്‌കുമാർ ഫോണിൽ വിളിച്ച് ആവശ്യപ്പെടാറുണ്ട്. നടന്നത് വലിയ ഇടപാടുകളാണ്'- ബിജു ആരോപിച്ചു.

Tags:    
News Summary - Karuvannur Bank scam: EP Jayarajan lodged a complaint to the DGP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.