തിരുവനന്തപുരം: കാരുണ്യപദ്ധതിയില്‍ നിലവിലുള്ളവര്‍ക്ക് ചികിത്സസഹായം ഈ വര്‍ഷം മുഴുവനും ലഭ്യമാക്കാൻ തീരുമാനം. ഇതുസംബന്ധിച്ച് ധനവകുപ്പും ആരോഗ്യവകുപ്പും ധാരണയിലെത്തി. ഇതിനായി സര്‍ക്കാര്‍ സാധ്യമാകുംവേഗത്തിൽ ഉത്തരവിറക്ക ും. കാരുണ്യപദ്ധതി ഇല്ലെന്ന കാരണത്താല്‍ ചികിത്സ നല്‍കാതിരിക്കരുതെന്ന് ആശുപത്രികളോട് മന്ത്രി നിര്‍ദേശിച്ചു. ല ക്ഷക്കണക്കിന് രോഗികള്‍ക്ക് ആശ്രയമായിരുന്ന കാരുണ്യ ചികിത്സാപദ്ധതി ജൂണ്‍ മുപ്പതിനാണ് അവസാനിച്ചത്. ഇതോടെ നിരവധി രോഗികള്‍ ദുരിതത്തിലായിരുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പങ്കാളിത്തമുള്ള പുതിയ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 25 ലക്ഷം കുടുംബങ്ങള്‍ക്ക് മാത്രമേ നിലവില്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് നല്‍കാനായിട്ടുള്ളൂ. 40 ലക്ഷം പേരെ അംഗങ്ങളാക്കലാണ് ലക്ഷ്യമെങ്കിൽ ഇതിനിനിയും ഏറെ സമയം വേണ്ടി വരും. സമയമവസാനിച്ചതോടെ കിടത്തിചികിത്സക്ക് മാത്രമേ സഹായം ലഭിക്കൂ എന്നതിനാല്‍ തുടര്‍ചികിത്സക്കെത്തുന്നവരും ഒ.പി രോഗികളുമാണ് ബുദ്ധിമുട്ടിലായത്. ഇതുസംബന്ധിച്ച് നിരവധി പരാതികളും പ്രതിഷേധങ്ങളും ഉയര്‍ന്നതോടെയാണ് ചികിത്സസഹായം ഈ വര്‍ഷം മുഴുവന്‍ നല്‍കാനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കാരുണ്യപദ്ധതിയില്‍ നിലവിലുള്ളവര്‍ക്ക് ആനുകൂല്യങ്ങൾ മുടങ്ങില്ലെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഇതിനായി സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കും. ആശുപത്രികള്‍ കണക്കുകള്‍ സൂക്ഷിക്കണം. പണം സര്‍ക്കാര്‍ വൈകാതെ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചുരുക്കത്തില്‍ കാരുണ്യ െബനവലൻറ് ഫണ്ടിലൂടെ ലഭിച്ചിരുന്ന സഹായം തുടര്‍ന്നും മുടങ്ങാതെ ലഭിക്കുന്നതിനുള്ള നടപടികള്‍ ഉറപ്പാക്കുംവിധമാകും ഉത്തരവിറങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.