രാഷ്​ട്രീയ ഇതിഹാസം -ആൻറണി

ന്യൂഡൽഹി: ഇന്ത്യൻ രാഷ്​ട്രീയത്തിലെ ഇതിഹാസമായിരുന്നു കരുണാനിധിയെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ എ.കെ. ആൻറണി അനുസ്മരിച്ചു. തമിഴരും മലയാളികളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ആഗ്രഹിച്ച നേതാവായിരുന്നു​.  അദ്ദേഹത്തി​​​​െൻറ വേർപാടിൽ വേദനിക്കുന്ന തമിഴ്​നാട്​ ജനതക്കും കുടുംബത്തിനും ഡി.എം.കെ പ്രവർത്തകർക്കും ഒപ്പം  ദുഃഖത്തിൽ പങ്കുചേരുന്നതായി അനുശോചനസന്ദേശത്തിൽ പറഞ്ഞു. 

മതേതര പോരാളി -കുഞ്ഞാലിക്കുട്ടി
മതേതര രാഷ്​ട്രീയത്തി​​​​െൻറ കറകളഞ്ഞ പോരാളിയായിരുന്നു കരുണാനിധിയെന്ന് മുസ്​ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി.  ദേശീയ രാഷ്​ട്രീയം  നിര്‍ണായക വഴിത്തിരിവില്‍ നില്‍ക്കുന്ന ഘട്ടത്തിലാണ് കരുണാനിധിയെപ്പോലൊരാള്‍ വിടവാങ്ങിയത്. അദ്ദേഹത്തി​​​​െൻറ വിയോഗം ഉണ്ടാക്കിയ നഷ്​ടം നികത്താനാവാത്തതാണെന്ന്​ കുഞ്ഞാലിക്കുട്ടി പറഞ്ഞു.  

Tags:    
News Summary - Karunanidhi Condolence -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.