കര്‍മസമിതി പ്രവര്‍ത്തക​െൻറ മരണം; രണ്ടു പേര്‍ കസ്​റ്റഡിയില്‍

പത്തനംതിട്ട: പന്തളത്ത് കല്ലേറിൽ കർമ്മസമിതി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താൻ മരിച്ച സംഭവത്തിൽ രണ്ട് സി.പി.എം പ്ര വർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടയ്ക്കാട് സ്വദേശി ആശാരി കണ്ണൻ എന്നു വിളിക്കുന്ന കണ്ണൻ, മുട്ടാർ സ്വദേശി അജു എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

സംഭവത്തെ തുടർന്ന് പന്തളത്ത് അടൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോല ീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് വളരെ വലിയ സുരക്ഷാ ക്രമീകരണങ്ങൾ ജില്ലയിലുടനീളം ഒരുക്കിയിട്ടുണ്ട്.

പന്തളം കുരമ്പാല കുറ്റിയിൽ വീട്ടിൽ ചന്ദ്രൻ ഉണ്ണിത്താൻ (55) ആണ് ഇന്നലെ വൈകിട്ടോടെ നടന്ന കല്ലേറിനെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. തലക്ക്​ പരിക്കേറ്റ ചന്ദ്രനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം തിരുവല്ല സ്വകര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒമ്പമണിയോടെ പന്തളം പൊലീസ് ഇവിടെയെത്തി ഇന്‍ക്വസ്റ്റ് നടത്തും. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി എത്തിക്കും.

ബുധനാഴ്ച വൈകിട്ട് ആറു മണിയോടെ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് കല്ലേറും സംഘർഷവും ഉണ്ടായത്.

സംഭവത്തെ തുടർന്ന്​ പന്തളത്ത്​ സംഘർഷാവസ്ഥ തുടരുകയാണ്​. സി.പി.എം പ്രവർത്തകരുടെ വീടുകളുടെ നേരെ വ്യാപക അക്രമം തുടരുന്നു. എൽ.ഡി.എഫ് പന്തളം മുൻസിപ്പൽ കൺവീനർ എം.ജെ ജയകുമാറി​​​െൻറ വീട് അടിച്ചുതകർത്തു. മുളമ്പുഴ, മംഗാരം പ്രദേശങ്ങളിലെ ഏഴോളം സി.പി.എം പ്രവർത്തകരുടെ വീടിന് നേരെയും അക്രമുണ്ടായി.

Tags:    
News Summary - Karma Samiti worker's death Two in custody - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.