കൊണ്ടോട്ടി: വലിയ വിമാനങ്ങൾക്കുള്ള നിയന്ത്രണം തുടരുേമ്പാഴും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 15 ശതമാനം വർധനവാണ് വന്നിരിക്കുന്നത്. ആഭ്യന്തര യാത്രക്കാരുടെ എണ്ണവും ഉയർന്നിട്ടുണ്ട്. അതേസമയം, ചരക്കുനീക്കം ഇപ്പോഴും മെച്ചപ്പെട്ടിട്ടില്ല. 27,000 ടൺ വരെ ചരക്കുനീക്കം നടന്നിരുന്ന കരിപ്പൂരിൽ ഇേപ്പാൾ നേർ പകുതിയായിട്ടുണ്ട്. 2016-17 സാമ്പത്തിക വർഷത്തിൽ 26,51,008 പേരാണ് കരിപ്പൂർ വഴി യാത്രയായത്. ഇതിൽ 22,11,108 പേരും അന്താരാഷ്ട്ര യാത്രക്കാരാണ്.
അതേസമയം, ചരക്കുനീക്കത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 1.7 ശതമാനം വർധനവ് മാത്രമാണുണ്ടായിരിക്കുന്നത്. 14,023 ടൺ മാത്രമാണ് 2016-17ൽ കരിപ്പൂരിൽ നിന്നുള്ള ചരക്കുനീക്കം. വലിയ വിമാനങ്ങൾക്ക് അനുമതി റദ്ദാക്കിയതോടെ മൊത്തം 2.78 ലക്ഷം യാത്രക്കാരുടെ കുറവാണുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിമാനസർവിസുകളുെട എണ്ണത്തിലും വർധനവ് വന്നിട്ടുണ്ട്. 2015-16ൽ 13,786 സർവിസുകളാണ് കരിപ്പൂരിൽ നിന്ന് നടത്തിയത്. ഇത്തവണ ഇത് 17 ശതമാനം വർധിച്ച് 16,141 ആയി ഉയർന്നു. വലിയ വിമാനങ്ങളുടെ സർവിസുകൾ പിൻവലിച്ചുവെങ്കിലും ഗൾഫിലേക്കും ആഭ്യന്തര സെക്ടറുകളിലേക്കും കൂടുതൽ സർവിസുകൾ കഴിഞ്ഞ വർഷം ആരംഭിച്ചതാണ് യാത്രക്കാർ വർധിക്കാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.