സേവ് കരിപ്പൂര്‍: ഡിസംബര്‍ അഞ്ചിന് പാര്‍ലമെന്‍റ് മാര്‍ച്ച്

കോഴിക്കോട്: മലബാര്‍ ഡെവലപ്മെന്‍റ് ഫോറം സേവ് കരിപ്പൂരിനായി ഡിസംബര്‍ അഞ്ചിന് തിങ്കളാഴ്ച രാവിലെ 10ന് ഡല്‍ഹിയിലെ കേരള ഹൗസിനു മുന്നില്‍ പാര്‍ലമെന്‍റ് മാര്‍ച്ച് നടത്തും. മൂന്ന് ആവശ്യങ്ങളുന്നയിച്ചാണ് ഡല്‍ഹിയില്‍ പാര്‍ലമെന്‍റ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്.

കരിപ്പൂരിലെ കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുമ്പുണ്ടായിരുന്ന അവസ്ഥ പ്രകാരം വലിയ വിമാനങ്ങളുടെ സര്‍വിസ് പുനസ്ഥാപിക്കുക, ഹജ്ജ് സര്‍വിസ് കരിപ്പൂരിലേക്ക് തിരികെ കൊണ്ടുവരുക, സീസണുകളില്‍ ഗള്‍ഫ് സെക്ടറുകളിലേക്ക് ഈടാക്കിവരുന്ന അമിത വിമാനക്കൂലി അവസാനിപ്പിച്ച് ഇന്‍ഡോ-ഗള്‍ഫ് സെക്ടറുകളില്‍ ഏകീകരിച്ച വ്യോമയാന നയം നടപ്പാക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.

2015 ഏപ്രില്‍ 30ന് കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ തകര്‍ന്നപ്പോള്‍ പുനര്‍നിര്‍മാണത്തിന് താല്‍ക്കാലികമായി മാത്രം നിര്‍ത്തിവെച്ചിരുന്ന വലിയ വിമാനങ്ങളുടെ സര്‍വിസ് ഇപ്പോള്‍ റണ്‍വേയുടെ നിര്‍മാണം കഴിഞ്ഞാലും പുന$സ്ഥാപിക്കുകയില്ളെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിലപാട്. മംഗലാപുരം വിമാന ദുരന്തത്തിന്‍െറ പേരുപറഞ്ഞാണ് കരിപ്പൂരിലെ വിമാനത്താവളത്തെ അട്ടിമറിക്കാന്‍ മലയാളികള്‍ അടക്കമുള്ള എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥന്മാര്‍  ശ്രമിക്കുന്നത്.

 

Tags:    
News Summary - karipur airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.