കരിപ്പൂര്‍: വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി പരിശോധിക്കാന്‍ ഡി.ജി.സി.എ സംഘമത്തെും

ന്യൂഡല്‍ഹി: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് സംബന്ധിച്ച പരിശോധനക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍െറ (ഡി.ജി.സി.എ) സംഘം കരിപ്പൂരിലത്തെും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് ഗജപതി രാജുവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

റണ്‍വേ അറ്റകുറ്റപണിയുടെ പേരില്‍  നിര്‍ത്തിവെച്ച കരിപ്പൂരില്‍നിന്നുള്ള വലിയ വിമാനങ്ങളുടെ സര്‍വിസ് പണി ഏറക്കുറെ പൂര്‍ത്തിയായ സാഹചര്യത്തില്‍ പുനരാരംഭിക്കണമെന്ന കേരളത്തിന്‍െറ ആവശ്യം മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുടെ മുന്നില്‍വെച്ചു.  വലിയ വിമാനങ്ങള്‍ വിലക്കിയതിനാല്‍, വിദേശ വിമാനക്കമ്പനികളുടെയും മറ്റും സര്‍വിസുകള്‍ മുടങ്ങിയെന്നും  ഗള്‍ഫ് മേഖലയില്‍നിന്നുള്ള പ്രവാസികള്‍ കടുത്ത യാത്രാദുരിതം നേരിടുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

വിമാനത്താവളങ്ങളുടെ സുരക്ഷ മേല്‍നോട്ട ചുമതലയുള്ള ഡി.ജി.സി.എ കരിപ്പൂരില്‍ റണ്‍വേയുടെ നീളം വര്‍ധിപ്പിക്കാതെ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുവദിക്കുന്നത് അപകടമാണെന്ന നിലപാടിലാണെന്ന് കേന്ദ്ര മന്ത്രി അശോക് ഗജപതി രാജു മറുപടി നല്‍കി. ഡി.ജി.സി.എയുടെ മുന്നറിയിപ്പ് മറികടന്ന് ഇക്കാര്യത്തില്‍ വ്യോമയാന മന്ത്രാലയത്തിന് തീരുമാനമെടുക്കാനാകില്ളെന്നും അദ്ദേഹം വ്യക്തമാക്കി.  

  റണ്‍വേ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി കേന്ദ്ര മന്ത്രിക്ക് ഉറപ്പുനല്‍കി.  ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കും. സംസ്ഥാനത്തിന്‍െറ ഉറപ്പു പരിഗണിച്ചും  നിലവിലുള്ള റണ്‍വേ ഉപയോഗിച്ചുതന്നെ നേരത്തേ വലിയ വിമാനങ്ങള്‍ ഇറങ്ങിയിട്ടുള്ളത് പരിഗണിച്ചും അനുമതി പുന$സ്ഥാപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് റണ്‍വേയുടെ ഇപ്പോഴത്തെ സാഹചര്യം പരിശോധിക്കാന്‍ ഡി.ജി.സി.എയുടെ സംഘത്തെ അയക്കാനും അവരുടെ വിലയിരുത്തല്‍ അനുസരിച്ച് തുടര്‍നടപടി സ്വീകരിക്കാനും ധാരണയായത്.

Tags:    
News Summary - karipur airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.