റിസയുടെ നീളം കൂട്ടൽ: കരിപ്പൂരിൽ ജനുവരി 15 മുതൽ റൺവേ വീണ്ടും അട​ക്കും

കൊണ്ടോട്ടി: റൺവേ എൻ​ഡ്​ സേഫ്​റ്റി ഏരിയയുടെ (റിസ) നീളം കൂട്ടാനായി കരിപ്പൂർ വിമാനത്താവളത്തിൽ ജനുവരി 15 മുതൽ റൺവേ വീണ്ടും താൽക്കാലികമായി അടക്കും. ഇതി​​െൻറ നോട്ടാം (നോട്ടിസ്​ ടു എയർമാൻ) പുറപ്പെടുവിക്കുന്നതിന്​ ഡയറക്​ടറേറ്റ്​ ജനറൽ ഒാഫ്​ സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അനുമതി നൽകി. മാർച്ച്​ 24 വരെ പകൽ 12 മുതൽ 2.30 വരെയും 3.30 മുതൽ വൈകീട്ട്​ ഏഴുവരെയുമാണ്​ അടക്കുക.

ഒരു മണിക്കൂറിനിടയിൽ അബൂദബി വിമാനം വരാനുള്ളതിനാലാണ്​ 2.30 മുതൽ 3.30 വരെ റൺവേ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്​. തുടർന്ന്​ പുതിയ വേനൽക്കാല സമയക്രമ പട്ടിക തയാറാകുന്നതിനനുസരിച്ച്​ മാർച്ച്​ 25 മുതൽ ജൂൺ 30 വരെ ഉച്ചക്ക്​ 12 മുതൽ രാത്രി എട്ടുവരെ റൺവേ അടക്കാനുള്ള അനുമതിയും ഡി.ജി.സി.എ നൽകിയിട്ടുണ്ട്​. ഇതനുസരിച്ച്​ ​വെള്ളിയാഴ്​ച അതോറിറ്റി വിമാന കമ്പനികൾ ഉൾപ്പെടെയുള്ളവർക്ക്​ നോട്ടാം നൽകി.  

ജനുവരി 15 മുതലാണ്​ നാല്​ കോടി രൂപ ചെലവിൽ റിസയുടെ നിർമാണം ആരംഭിക്കുക. 2,860 മീറ്ററാണ്​ കരിപ്പൂരിലെ നിലവിലെ റൺവേ. ഇത്​ 150 മീറ്റർ കുറച്ചാണ്​ റിസയുടെ നീളം വർധിപ്പിക്കുക. നിലവിൽ 90 മീറ്റർ നീളമുള്ള റിസ 240 മീറ്ററായാണ്​ വികസിപ്പിക്കുക. റൺ​വേയിലെ പ്രകാശസംവിധാനങ്ങൾ പുനഃസ്ഥാപിക്കലാണ്​ പ്രധാനജോലി. റ​ൺവേയിൽനിന്ന്​ വിമാനം തെന്നിയാൽ സുരക്ഷിതമായി ചെന്നുനിൽക്കേണ്ട ചതുപ്പ്​ പ്രദേശമാണ്​ റിസ.
 

Tags:    
News Summary - karipur airport -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.