Posted On
date_range Updated On
date_range വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന്; സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥെനതിരെ കേസ്
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി. വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശുകാരനായ എ.എസ്.ഐ ഗൗരവിനെതിരെയാണ് കൂടെ ജോലി ചെയ്യുന്ന മറ്റൊരു വനിതാ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ പരാതി നൽകിയത്.
ഇരുവരും ഉത്തർപ്രദേശ് സ്വദേശികളാണ്. ബലാൽസംഗത്തിന് കേസ് എടുത്തതായി കരിപ്പൂർ പോലിസ് അറിയിച്ചു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. ഗൗരവ് വിവാഹാവശ്യത്തിന് നാട്ടിലേക്ക് പോയതാണ്. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതായും അന്വേഷണം ആരംഭിച്ചതായും കരിപ്പൂർ പോലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.