കരിപ്പൂർ വിമാന അപകട രക്ഷാപ്രവർത്തകർ ക്വാറന്‍റീൻ കേന്ദ്രത്തിൽ പതാക ഉയർത്തുന്നു

വീട്ടമ്മ പായസം വിളമ്പി; കരിപ്പൂർ രക്ഷാപ്രവർത്തകരുടെ ക്വാറന്‍റീൻ സ്വാതന്ത്ര ദിനാഘോഷം വേറിട്ടതായി

കൊണ്ടോട്ടി: നാടിന്‍റെ രക്ഷാപ്രവർത്തകരുടെ സ്വാതന്ത്രദിനാഘോഷവും വേറിട്ടതായി.   വിമാന അപടത്തിലെ രക്ഷാപ്രവർത്തകരാണ് രാജ്യത്തിന്‍റെ 74 ാം സ്വാതന്ത്രദിനം ക്വാറന്‍റീൻ കേന്ദ്രത്തിലിരുന്ന് അവേശപൂർവം ആഘോഷിച്ചത്.

ആഗസ്റ്റ് ഏഴിനാണ് 18 പേരുടെ ജീവനപഹരിച്ച കരിപ്പൂർ വിമാന ദുരന്തമുണ്ടാകുന്നത്. കോവിഡ് വ്യാപന ഭീതിയിലും പതറാതെ ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട് ഇപ്പോൾ ക്വാറന്‍റീനിൽ കഴിയുന്നവരാണ് രാജ്യത്തിന്‍റെ സ്വാതന്ത്രദിനം ക്വാറന്‍റീൻ കേന്ദ്രത്തിൽ വച്ച് തന്നെ നടത്തിയത്. രക്ഷാപ്രവർത്തനത്തിന് ആദ്യമായി ഓടിയെത്തിയവരിൽ ഒരാളായ വിമാനത്താവള അ‍യൽവാസി മുക്കുട് സ്വദേശി ജുനൈദ് മൂവർണ പതാക വാനിലേക്കുയർത്തിയത്.

മുക്കൂട് സുഹൃത്തിന്‍റെ വീട്ടിലാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ജുനൈദും സുവൃത്തുക്കളായ മറ്റ് എട്ട് പേരും ക്വാറന്‍റീനിൻ ഇരിക്കുന്നത്. വീടിന്‍റെ അയൽവാസി പുളിക്കലകത്തെ ഹമീദിന്‍റെ ഭാര്യ മുംതാസ് സ്വാതന്ത്ര ദിനാഘോഷത്തിന് മധുരം പകർന്ന് പായസവും വിളമ്പി. നാടിന്‍റെ രക്ഷാഭടൻമാർ രാജ്യത്തിന്‍റെ സ്വാന്ത്രം ആഘോഷിക്കുന്നുണ്ടെന്നറിഞ്ഞ് മുംതാസ് വീട്ടിൽ ഇവർക്കായി പായസം തയ്യാറാക്കുകയായിരുന്നു.

കോവിഡ് വ്യാപന സാഹചര്യത്തിൽ കൊണ്ടോട്ടി മേഖല കണ്ടെയ്ൻമെന്‍റ് സോണിലാണ്. ഇതിനിടയിലാണ് ആഗസ്റ്റ് ഏഴിന് കരിപ്പൂർ വിമാന അപകടം ഉണ്ടാകുന്നത്. കോവിഡ് ഭീതി വകവക്കാതെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പിന്‍റെ നിർദേശത്താൽ ഇവർ ക്വാറന്‍റീനിൽ പ്രവേശിച്ചു.

രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു മുന്നൂറോളം പേരാണ് കൊണ്ടോട്ടിയുടെ വിവിധ കേന്ദ്രങ്ങളിലായി ക്വാറന്‍റീനിൽ കഴിയുന്നത്. ഇവർക്കുള്ള കോവിഡ് പരിശോധന കഴിഞ്ഞ ദിവസമാണ് നടന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.