Posted On
date_range Updated On
date_range കാരാപ്പുഴ അണക്കെട്ട് ഷട്ടറുകൾ തുറന്നു, ജാഗ്രത പാലിക്കാൻ നിർദേശം
വയനാട്: കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. രാവിലെ 10 മണിയോടെ മൂന്നു ഷട്ടറുകൾ 5 സെന്‍റീ മീറ്റര്‍ വീതം ഉയർത്തിയാണ് ജലം പുറത്തേക്ക് ഒഴുക്കുന്നത്. ജില്ലയിൽ മഴ ശക്തമല്ലെങ്കിലും മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായാണ് നടപടി.
പുഴയിലെ നീരൊഴുക്ക് വർധിക്കുന്നതിനും ജലനിരപ്പ് 65 മുതല്‍ 85 സെന്‍റീ മീറ്റർ വരെ ഉയരുന്നതിനും സാധ്യതയുള്ളതിനാല്‍ കാരാപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഡാം അധികൃതർ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.