ലോക്ഡൗൺ മറവിൽ മുസ്‌ലിം വിരുദ്ധത: അമിത്​ ഷാക്ക്​ കാന്തപുരം കത്തയച്ചു

കോഴിക്കോട്: ലോക്ഡൗണി​​െൻറ മറവിൽ രാജ്യത്തി​​െൻറ പല ഭാഗങ്ങളിൽ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുക, ഡൽഹിയിൽ അറസ്​റ്റ്​ ചെയ്​ത വിദ്യാർഥികളെ വിട്ടയക്കുക എന്നീ കാര്യങ്ങൾ ആവശ്യപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു. 

ഈ പ്രയാസകാലത്ത് പൗരന്മാരുടെ ജീവിതം കൂടുതൽ സുരക്ഷിതമാക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. പല രാജ്യങ്ങളിലും ചെറിയ കുറ്റം ചെയ്തവർക്ക് മാപ്പ് നൽകുന്ന സമയമാണിത്. എന്നാൽ, ഈ സമയത്തുതന്നെ മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച്​ കേസെടുക്കുന്നത് ശരിയായ നടപടിയല്ല -കാന്തപുരം കത്തിൽ പറഞ്ഞു.
 

Tags:    
News Summary - kanthapuram ap aboobakkar musliyar sent letter to amith shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.