പ്രതീകാത്മക ചിത്രം

പള്‍സ് പോളിയോ: 1.35 ലക്ഷം കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും

കണ്ണൂർ: പള്‍സ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി നവംബര്‍ 22ന് ജില്ലയില്‍ അഞ്ച് വയസ്സിന് താഴെയുള്ള 1,35,142 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കും. 1,655 അതിഥി തൊഴിലാളി കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും. ഇതിനായി ജില്ലയില്‍ 1,586 വാക്സിനേഷന്‍ ബൂത്തുകള്‍ പ്രവര്‍ത്തിക്കും. കൂടാതെ 42 ട്രാന്‍സിറ്റ് ബൂത്തുകളും 127 മൊബൈല്‍ ബൂത്തുകളും സജ്ജീകരിക്കും. ബൂത്തുകള്‍ വഴി വാക്സിന്‍ സ്വീകരിക്കാത്ത കുട്ടികള്‍ക്ക് വീടുകളിലെത്തി തുള്ളിമരുന്ന് നല്‍കുന്നതിനായി 4,137 ഹൗസ് ടു ഹൗസ് വോളണ്ടിയര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. 519 സൂപ്പര്‍വൈസര്‍മാരും 3,465 ബൂത്ത് വോളണ്ടിയര്‍മാരും പള്‍സ് പോളിയോ ക്യാമ്പെയിനില്‍ പങ്കാളിയാകും. അഞ്ച് വയസ്സില്‍ താഴെയുള്ള ഒരു കുട്ടിയും വാക്സിനേഷന്‍ പരിധിയില്‍നിന്ന് ഒഴിവാകാതിരിക്കാന്‍ രക്ഷിതാക്കള്‍ സഹകരിക്കണമെന്നും നവംബര്‍ 22ന് കുട്ടികളെ അടുത്തുള്ള പള്‍സ് പോളിയോ ബൂത്തിലെത്തിച്ച് പോളിയോ തുള്ളിമരുന്ന് നല്‍കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ പോളിയോ ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗം ചേര്‍ന്നു. ഡെപ്യൂട്ടി കലക്ടര്‍ പ്രാണ്‍ സിംഗ് അധ്യക്ഷത വഹിച്ചു. 

Tags:    
News Summary - Kannur Pulse Polio Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.