കണ്ണൂരിലെ സമാധാന യോഗം: അക്രമങ്ങള്‍ ഇല്ലാതാക്കാന്‍ ക്രോസ് പാര്‍ട്ടി പാനല്‍

കണ്ണൂര്‍: കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നാല്‍ പ്രദേശവും  കൊല്ലപ്പെട്ടയാളുടെ വീടും സന്ദര്‍ശിക്കുന്നതിന് ക്രോസ് പാര്‍ട്ടി പാനല്‍ രൂപവത്കരിക്കാന്‍ കലക്ടര്‍ മിര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല സര്‍വകക്ഷി സമാധാന യോഗം തീരുമാനിച്ചു.  അനിഷ്ട സംഭവങ്ങള്‍ പടരാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ എന്ന നിലക്കാണ് നടപടി. എല്ലാ  രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും മൂന്നുപേര്‍ ഉള്‍പ്പെട്ട വിപുലമായ കമ്മിറ്റിയായിരിക്കും രൂപവത്കരിക്കുക. ഇതിനുള്ള അംഗങ്ങളുടെ ലിസ്റ്റുകള്‍ ഒരാഴ്ചക്കുള്ളില്‍ തന്നെ എല്ലാ പാര്‍ട്ടികളും ലഭ്യമാക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

കണ്ണൂരില്‍ അടുത്തിടെ നടന്ന രണ്ട് കൊലപാതകങ്ങളുടെയും അക്രമ സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് സമാധാന യോഗം ചേര്‍ന്നത്. മുഖ്യമന്ത്രി മുന്‍കൈയെടുക്കുന്ന സമാധാന ശ്രമങ്ങള്‍ക്കല്ലാതെ ഒന്നിനും സഹകരിക്കില്ളെന്ന് നേരത്തേ പറഞ്ഞിരുന്നുവെങ്കിലും ബി.ജെ.പി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. തങ്ങളുടെ  ജില്ലാ പ്രസിഡന്‍റും സംസ്ഥാന നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തപ്പോള്‍ സി.പി.എം യോഗം ഗൗരവമായി എടുത്തില്ളെന്ന്  ബി.ജെ.പി നേതാക്കള്‍ വിമര്‍ശമുന്നയിച്ചു.

എന്നാല്‍, വ്യക്തികളല്ല, പാര്‍ട്ടിയാണ് വലുതെന്നും പാര്‍ട്ടി തീരുമാനം പറയാനാണ് താന്‍ പങ്കെടുത്തതെന്നും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സഹദേവന്‍ യോഗത്തില്‍ പറഞ്ഞു. സമാധാന യോഗത്തില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി ഒളിച്ചോടുകയായിരുന്നുവെന്നും സമാധാനത്തിനായി എന്തു വിട്ടുവീഴ്ചയും ചെയ്യുമെന്നതിനാലാണ് തങ്ങള്‍ യോഗത്തില്‍ പങ്കെടുക്കാനത്തെിയതെന്നും യോഗശേഷം ബി.ജെ.പി നേതാവ് വത്സന്‍ തില്ലങ്കേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വില്ളേജ് തലങ്ങളില്‍ സമാധാന യോഗങ്ങള്‍ ചേരാനും തീരുമാനിച്ചു. എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ചയാണ് യോഗം ചേരുക. അതാതിടത്തെ പൊലീസ് സ്റ്റേഷനിലെ എസ്.ഐയാണ് യോഗ കണ്‍വീനര്‍. വില്ളേജ് ഓഫിസര്‍ ജോ. കണ്‍വീനറായിരിക്കും. ഏത് ചെറിയ പ്രശ്നങ്ങളുണ്ടായാലും ഈ യോഗം ഉടനടി ചേരും. കൊലപാതകങ്ങള്‍ ഉണ്ടായാല്‍ ജില്ലാതല സമാധാന യോഗം അന്നേ ദിവസം വൈകീട്ട് അഞ്ചു മണിക്ക് ചേരും. അഞ്ചു മണിക്കു ശേഷമാണ് കൊലപാതകങ്ങള്‍ ഉണ്ടാവുന്നതെങ്കിലും അടുത്ത ദിവസം യോഗം ചേരും. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള അക്രമപ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.

Tags:    
News Summary - kannur peace meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.