കോഴിക്കോട്: ‘എന്‍െറ എഴുത്ത് എന്‍െറ ചിന്ത’ വിഷയത്തില്‍ ശശി തരൂരിനോടൊപ്പം മകനും എഴുത്തുകാരനുമായ കനിഷ്ക് തരൂരും സംവാദത്തിനത്തെി. സ്വിമ്മര്‍ എമങ് ദ സ്റ്റാര്‍സ് എന്ന പുസ്തകത്തിലൂടെ പ്രശസ്തനായ കനിഷ്ക് ന്യൂയോര്‍ക്കിലാണ് താമസം.
ഇന്ത്യയെ ആഴങ്ങളില്‍ അറിയുന്ന ഒരച്ഛനെ ലഭിച്ചത് ഭാഗ്യമാണെന്നും, പുറത്താണ് വളര്‍ന്നതെങ്കിലും ഇന്ത്യന്‍ സാഹിത്യത്തിലേക്ക് കടന്നുവരുന്നതിന് അച്ഛന്‍ ഏറെ സഹായിച്ചിട്ടുണ്ടെന്നും കനിഷ്ക് തരൂര്‍ പറഞ്ഞു.
എഴുത്തുകാരന്‍ കൂട്ടിലടച്ച തത്തയെപ്പോലെ എഴുത്തിലും വായനയിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെങ്കില്‍ ആ രാജ്യത്തിന് എന്തോ കുഴപ്പമുണ്ടെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. മീന ടി. പിള്ള മോഡറേറ്ററായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.