കാസർകോട് ജില്ല പഞ്ചായത്ത് പ്രസിഡന്‍റിന്റെ ഫേസ്ബുക്ക് കമന്‍റിന് താഴെ അശ്ലീല പരാമർശം; മൂന്ന് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന് കെ. മണികണ്ഠന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണൻ ഇട്ട കമന്‍റിന് താഴെ അശ്ലീല ചുവയോടെ കമന്‍റിട്ട മൂന്ന് പേർക്കെതിരെ പൊലീസ് കേസ്. നിയാസ് മലബാരി, ജോസഫ് ജോസഫ്, ഹാസിം എളമ്പയൽ എന്നീ പേരുകളിലുള്ള ഫേസ്ബുക്ക് ഐ.ഡികൾക്കെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്.

മൈലാട്ടി കൊളത്തിങ്കാലിലെ എം. കൃപേഷ് (25) നൽകിയ പരാതിയിലാണ് കേസ്. കഴിഞ്ഞ വർഷം അവസാനവും ഈ മാസം ആദ്യവുമായാണ് കമന്‍റിട്ടത്. അങ്ങേയറ്റം അശ്ലീല കമന്‍റിട്ട് ശല്യമുണ്ടാക്കിയെന്നാണ് കേസ്.

കൃപേഷ് നൽകിയ പരാതി പൊലീസ് കോടതിയിൽ സമർപ്പിച്ച് ഹോസ്ദുർഗ് കോടതി നിർദേശ പ്രകാരമാണ് കേസെടുത്തത്.

Tags:    
News Summary - Kanhangad district panchayat president's Facebook comment below obscene reference; Case against three persons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.