Posted On
date_range Updated On
date_range കാഞ്ഞങ്ങാട് സി.പി.ഐ നേതാവ് കൃഷിയിടത്തിൽ വെടിയേറ്റ് മരിച്ചു
കാഞ്ഞങ്ങാട്: കരിച്ചേരിയിൽ സി.പി.ഐ നേതാവ് കൃഷിയിടത്തിൽ വെടിയേറ്റ് മരിച്ചു. പനയാൽ കരിച്ചേരി കുഞ്ഞമ്പു നായരുടെ മകൻ എ. മാധവൻ നമ്പ്യാരാണ് 65 മരിച്ചത്. കരിച്ചേരിയിലെ കൃഷിയിടത്തിൽ ഇന്നലെ രാവിലെ 7.15നാണ് വെടിയേറ്റത്.
ചക്ക പറിക്കാൻ കൃഷിയിടത്തിലെത്തിയതായിരുന്നു മാധവൻ. പന്നിയെ വെടിവെക്കാൻ പനയാലിലെ ശ്രീഹരി കൃഷിയിടത്തിൽ ഒളിപ്പിച്ചു സ്ഥാപിച്ച തോക്കിൽ അറിയാതെ ചവിട്ടിയപ്പോൾ വെടി പൊട്ടുകയും വലതുകാൽ മുട്ടിന് വെടിയേൽക്കുകയും ചെയ്തു.
ഏറെ വൈകിയാണ് മാധവൻ നമ്പ്യാരെ വെടിയേറ്റ് കിടക്കുന്നതായി കണ്ടത്. ഇന്ന് രാവിലെ മംഗളൂരു ആശുപത്രിയിൽ വെച്ചായിരുന്നു മരണം. സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം അംഗമാണ് മാധവൻ നമ്പ്യാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.