Posted On
date_range Updated On
date_range മഹിജയുടെ സമരം ഉടൻ ഒത്തുതീരുമെന്ന് കാനം
തിരുവന്തപുരം: ജിഷ്ണുവിെൻറ അമ്മ മഹിജ നടത്തുന്ന സമരം ഉടൻ ഒത്തുതീരുമെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന മഹിജയെ സന്ദർശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹിജക്കെതിരായ പൊലീസ് നടപടി അനാവശ്യമായിരുന്നവെന്ന് കാനം പറഞ്ഞു. പൊലീസ് റിപ്പോർട്ട് സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. എല്ലാ പൊലീസ് അന്വേഷണ റിപ്പോർട്ടുകളും സ്വയം ന്യായീകരിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് മാത്രമാണ് ഇതിൽ നിന്നും വ്യത്യസ്തമെന്നും കാനം കൂട്ടിച്ചേർത്തു. മഹിജയുമായി സംസാരിച്ച ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കാനം വിഷയം ചർച്ച ചെയ്തു.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.