കൊല്ലം: ബിജെപിക്കെതിരേ കോണ്‍ഗ്രസുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തെരഞ്ഞെടുപ്പില്‍ സംസ്ഥാനാധിഷ്‌ഠിത സഖ്യമാണ് വേണ്ടത്. ആർ.എസ്.എസ്-ബി.ജെ.പി കൂട്ടുകെട്ടിനെ പരാജയപ്പെടുത്താൻ വിശാല ഇടപക്ഷ ഐക്യം ശക്തിപ്പെടുത്തണം. ഇടത് ഐക്യം മുൻനിർത്തി വിശാല പൊതുവേദി വേണമെന്നും കാനം പറഞ്ഞു.
വരുന്ന തെരഞ്ഞെടുപ്പുകളിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന് വ്യക്തമായ നിലപാട് അവതരിപ്പിക്കുകയല്ല, മറിച്ച് കാലഘട്ടത്തിന് അനുസൃതമായ പാർട്ടി തന്ത്രം ആവിഷ്ക്കരിക്കുകയാണ് വേണ്ടതെന്നും കാനം പറഞ്ഞു.
അതേസമയം, സഖ്യത്തിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസിന്‍റെ പേരെടുത്ത് പറയാതെയാണ് സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രമേയം അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.