Posted On
date_range Updated On
date_range ഇടുക്കി ഭൂപ്രശ്നം: ഉപസമിതിയിൽ എം.എം മണിയെ ഉൾപ്പെടുത്തിയതിൽ തെറ്റില്ല- കാനം
തിരുവനന്തപുരം: ഇടുക്കിയിലെ ഭൂപ്രശ്നം പഠിക്കുന്നതിനായി രൂപീകരിച്ച ഉപസമിതിയിൽ വൈദ്യുത മന്ത്രി എം.എം മണിയെ ഉൾപ്പെടുത്തിയതിൽ തെറ്റില്ലെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇടുക്കിയിലെ മുതിർന്ന നേതാവെന്ന നിലക്കാണ് മണിയെ ഉൾപ്പെടുത്തിയത്. സമിതിയിൽ ആരുണ്ടെങ്കിലും നിയമമനുസരിച്ച് മാത്രമേ പ്രവർത്തിക്കാനാവു എന്നും കാനം പറഞ്ഞു.
നീലകുറിഞ്ഞി ഉദ്യാനത്തിെൻറ വിസ്തൃതി കുറക്കുന്നതിെന കുറിച്ച് കൊട്ടക്കാമ്പൂരിലേക്കു പഠനം നടത്തുന്നതിനായുള്ള റവന്യ-ു-^വനം ഉദ്യോഗസ്ഥ സംഘത്തിലാണ് എം.എം മണിയെ ഉൾപ്പെടുത്തിയത്. മണിയെ ഉൾപ്പെടുത്താനുള്ള തീരുമാനം കള്ളനെ താക്കോൽ ഏൽപ്പിക്കുന്നത് പോലെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.