ജാതിപ്പേരുവിളിച്ച് ആക്ഷേപം: മനോജ് ചരളേലിനെതിരെ നടപടിയെന്ന് കാനം

കൊച്ചി: അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാറിനെ ജാതിപ്പേരുവിളിച്ച് ആക്ഷേപിച്ച സംഭവത്തില്‍ പത്തനംതിട്ട ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറി മനോജ് ചരളേലിനെതിരെ അച്ചടക്കനടപടിയെടുക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം ജില്ല ഘടകത്തിനാണ്. അവരുടെ അധികാരപരിധിയില്‍ സംസ്ഥാന നേതൃത്വം കൈകടത്തില്ല. ഈ മാസം 18ന് ജില്ല കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. അവിടെ വിഷയം ചര്‍ച്ചചെയ്ത് നടപടി തീരുമാനിക്കും.

പൊതുപ്രവര്‍ത്തകന് ചേര്‍ന്ന പരാമര്‍ശമല്ല മനോജില്‍നിന്നുണ്ടായത്. ജനകീയ സമരങ്ങളില്‍നിന്ന് മുഖംതിരിച്ചാല്‍ ജനം അകലുമെന്നും നന്ദിഗ്രാം ആവര്‍ത്തിക്കുമെന്നും പറഞ്ഞത്, ഇടതുപക്ഷ ഐക്യം ദുര്‍ബലപ്പെടുത്താനല്ല. സി.പി.ഐക്കുണ്ടായ അനുഭവമാണ് താന്‍ വ്യക്തമാക്കിയത്. നന്ദിഗ്രാം ഉള്‍പ്പെടെ നാല് സീറ്റുകളില്‍ മത്സരിച്ചത് സി.പി.ഐ ആയിരുന്നെന്നും കാനം പറഞ്ഞു.

Tags:    
News Summary - kanam rajendran cpi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.