Posted On
date_range Updated On
date_range കായൽ നികത്തുമെന്ന തോമസ് ചാണ്ടിയുടെ വെല്ലുവിളി അറിവില്ലായ്മ- കാനം
ആലുവ: തണ്ണീര്‍ത്തടം വീണ്ടും നികത്തുമെന്ന് തോമസ് ചാണ്ടി പറയുന്നത് അറിവില്ലായ്മ കൊണ്ടാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനജാഗ്രതയാത്രയുടെ ഭാഗമായി ആലുവ മീഡിയ ക്ലബ്ബില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തോമസ് ചാണ്ടി നിയമം ലംഘിച്ചെന്ന് തെളിഞ്ഞാല്‍ കേസെടുക്കുമെന്നും വീണ്ടും നിയമം ലംഘിച്ചാല്‍ വീണ്ടും കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തോമസ് ചാണ്ടിക്ക് മേല്‍ നടപടിയെടുക്കേണ്ടത് സി.പി.ഐ അല്ല. മുന്നണിയും അദ്ദേഹത്തിെൻറ പാര്‍ട്ടിയായ എന്‍.സി.പിയുമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എൽ.ഡി.എഫ് ഒരു മന്ത്രിമാരേയും പുറത്താക്കിയിട്ടില്ല. അതാത് പാർട്ടിക്കാരാണ് മന്ത്രിമാരെ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.