സമരം കൊണ്ട്​ എന്ത്​ നേടിയെന്നത്​​​ മുതലാളിമാരുടെ ചോദ്യം -കാനം 

തിരുവനന്തപുരം: സമരം കൊണ്ട് നിങ്ങൾ എന്ത് നേടിയെന്നത് പഴയകാലത്ത് തൊഴിലാളികളോട് മുതലാളിമാരാണ് ചോദിച്ചിരുന്നതെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയുടെയും കുടുംബത്തി​െൻറയും  സമരം തീർക്കാൻ പങ്ക് വഹിെച്ചന്ന് താൻ പറഞ്ഞിട്ടില്ല. രാജ്യവും ശക്തിയും മഹത്വവുെമാക്കെ മുഖ്യമന്ത്രിയുടെ കൈയിലല്ലേയെന്നും അദ്ദേഹം  വാർത്തസമ്മേളനത്തിൽ ചോദിച്ചു. ജിഷ്ണുവി​െൻറ കുടുംബം നടത്തിയ സമരം കൊണ്ട് എന്ത് നേടിയെന്ന് െചാവ്വാഴ്ച  പിണറായി ചോദിച്ചിരുന്നു. സമരം തീർക്കുന്നതിൽ കാനത്തിന് ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനുള്ള മറുപടിയായിട്ടായിരുന്നു കാനത്തി​െൻറ പ്രതികരണം.

സമരം തീർക്കാൻ  താൻ പങ്കുവഹിെച്ചന്ന് പറഞ്ഞാലല്ലേ  മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടതുള്ളൂ. എന്നാൽ, താൻ മെഡിക്കൽ കോളജിൽ മഹിജയെ കാണാൻ പോയത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​െൻറ അറിവും സമ്മതത്തോടും കൂടിയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനുമായും ബന്ധപ്പെട്ടിരുന്നു. അവിടെ ചെന്നശേഷവും കോടിയേരിയെ ഫോണിൽ വിളിച്ചു. മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടില്ല. ഇൗ വിഷയത്തെ കാണുന്നത് രാഷ്ട്രീയമായാണ്. മുഖ്യമന്ത്രിയുടെ അടുത്ത് എന്തെങ്കിലും കാര്യസാധ്യത്തിനായി പോകുന്നയാളല്ല താൻ. മുഖ്യമന്ത്രിക്ക് എന്തും പറയാൻ സ്വാതന്ത്ര്യമുണ്ട്. അദ്ദേഹം പറയെട്ട.
ജിഷ്ണുവി​െൻറ കുടുംബത്തിന് നേരെ ഡി.ജി.പി ഒാഫിസിന് മുന്നിലുണ്ടായ പൊലീസ് ബലപ്രയോഗത്തിൽ അന്ന് പറഞ്ഞ നിലപാടിൽ തന്നെയാണ് ഇപ്പോഴും. ആ പൊലീസ് നടപടി എൽ.ഡി.എഫിന് ചേർന്നതല്ല എന്നതാണ് സി.പി.െഎയുടെ അഭിപ്രായം. ഡി.ജി.പിയെ കാണാനായി ചെല്ലുേമ്പാൾ അദ്ദേഹം യുക്തിപൂർവം പ്രതികരിച്ചിരുെന്നങ്കിൽ പ്രശ്നം അവിടെ തീരുമായിരുന്നു. മഹിജയും കുടുംബവും മുഖ്യമന്ത്രിയെ കാണുകയും അദ്ദേഹം അവർ പറഞ്ഞത് ചെയ്യുകയും ചെയ്തു. സർക്കാർ നിലപാടാണ് ഉദ്യോഗസ്ഥർ നടപ്പാക്കേണ്ടത്. ഭരണാധികാരിയുടെയും രാഷ്ട്രീയ നേതാവി​െൻറയും അഭിപ്രായം രണ്ടായിരിക്കും. ഭരണാധികാരിക്ക് ഇൻറലിജൻസ് റിപ്പോർട്ട് ഉണ്ടാവും. അതിന് അനുസരിച്ചാവും തീരുമാനം. ത​െൻറ റിപ്പോർട്ട് ജനങ്ങളിൽനിന്ന് ലഭിക്കുന്നതാണ്.

കാരാട്ടിന് മറുപടി; സി.പി.െഎക്ക് എന്നും ഇടതുനിലപാട്
എൽ.ഡി.എഫിനെ ദുർബലപ്പെടുത്തുന്ന നടപടികളിൽനിന്ന് സർക്കാറിനെ തടയലാണ് തങ്ങളുടെ ഇടപെടലിലൂടെ ഉദ്ദേശിക്കുന്നതെന്ന് കാനം. സർക്കാറി​െൻറ പ്രവർത്തനം സംബന്ധിച്ച് സി.പി.െഎയുടെ വ്യത്യസ്ത അഭിപ്രായം ചർച്ച നടത്തുമെന്ന സി.പി.എം പി.ബി അംഗം പ്രകാശ് കാരാട്ടി​െൻറ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു. ചർച്ച ചെയ്യുേമ്പാൾ സി.പി.െഎയുടെ അഭിപ്രായം തുറന്നുപറയാൻ സൗകര്യമുണ്ട്. തീയതി നിശ്ചയിക്കൂ, സി.പി.െഎ ചർച്ചക്ക് തയാറാണ്. സർക്കാറിനെ വിമർശിക്കുന്ന സി.പി.െഎ പ്രതിപക്ഷ പാർട്ടിയല്ലെന്ന് ഒാർക്കണമെന്ന് പ്രകാശ് കാരാട്ട് ഏപ്രിൽ എട്ടിന് കോഴിക്കോട്ട് പറഞ്ഞിരുന്നു.  

 സർക്കാറുമായി ബന്ധെപ്പട്ട പ്രശ്നങ്ങളിൽ ഇടതുപക്ഷ നിലപാടല്ലാതെ മറ്റൊന്നും സി.പി.െഎ സ്വീകരിച്ചിട്ടില്ല. പ്രതിപക്ഷത്തി​െൻറ സ്വരം അതല്ല. കാരാട്ട് പറഞ്ഞത് പുതിയ കാര്യമല്ല. ഏപ്രിൽ ആറിന് ഡൽഹിയിൽ സി.പി.എം, സി.പി.െഎ നേതൃയോഗം ചേർന്നിരുന്നു. അതിൽ കേരള സാഹചര്യം ചർച്ച ചെയ്തേപ്പാൾ സി.പി.െഎയുടെ ചില നിലപാടിനെക്കുറിച്ച് ചർച്ച ചെയ്യാൻ തീരുമാനിച്ചിരുന്നു. അതാണ് പുതിയ കാര്യമായി കാരാട്ട് പറഞ്ഞത്. അതിനെ സംസ്ഥാന നിർവാഹക സമിതി സ്വാഗതം ചെയ്യുന്നു. നിലമ്പൂരിൽ വ്യാജ ഏറ്റുമുട്ടലിൽ മാവോവാദികൾ കൊല്ലപ്പെട്ടപ്പോൾ അത് ശരിയല്ലെന്ന നിലപാട് തങ്ങൾ പറഞ്ഞു. യു.എ.പി.എ കരിനിയമമാണെന്നത് ഇടതുപക്ഷത്തി​െൻറ പൊതു അഭിപ്രായമാണ്. ആയിരക്കണക്കിന് മുസ്ലിം ചെറുപ്പക്കാർ വിചാരണ കൂടാതെ ജയിലിലാണ്. അത് തെറ്റാണെന്നാണ് ഇടതുപക്ഷ നിലപാട്. മന്ത്രിസഭ തീരുമാനങ്ങൾ വിവരാവകാശനിയമപ്രകാരം കൊടുക്കേണ്ടതില്ല എന്ന് പ്രഖ്യാപിക്കണമെന്നാണ് ഹൈകോടതിയിൽ ഇടതുസർക്കാർ അഭ്യർഥിച്ചിരിക്കുന്നത്. അതിനോട് യോജിക്കാൻ കഴിയില്ല. നക്‌സൽ നേതാവ് വർഗീസ് കൊലചെയ്യെപ്പട്ട വിഷയത്തിൽ  നഷ്ടപരിഹാരം ആവശ്യെപ്പട്ട ഹരജിയിൽ അദ്ദേഹത്തെ കൊള്ളക്കാരനെന്നും കുഴപ്പക്കാരനെന്നുമാണ് വിശേഷിപ്പിച്ചത്. മുൻ സർക്കാർ നിയമിച്ച  പ്ലീഡറുടെ സത്യവാങ്മൂലമാണത്. ഇതിലും സി.പി.െഎ ഇടതുപക്ഷ നിലപാട് സ്വീകരിച്ചു.

Tags:    
News Summary - kanam rajendran after cpi executive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.