Posted On
date_range Updated On
date_range ഗുരുദേവ പ്രതിമ അനാച്ഛാദന വിവാദം; രാഷ്ട്രീയ പ്രശ്നമല്ലെന്ന് കാനം
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീനാരായണ ഗുരു പ്രതിമ അനാച്ഛാദന പരിപാടിയിൽ നിന്ന് സി.പി.ഐയെ ഒഴിവാക്കിയത് ഔചിത്യത്തിന്റെ പ്രശ്നമാണ്. അതൊരു രാഷ്ട്രീയ പ്രശ്നമല്ല. ആ സംഭവത്തിൽ പാർട്ടി ജില്ലാ സെക്രട്ടറി പ്രതിഷേധിച്ചിട്ടുണ്ടെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ഇത് സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു കാനം രാജേന്ദ്രൻ.
പ്രതിമ അനാവരണ ചടങ്ങിൽ നിന്ന് ഒഴിവാക്കിയെന്ന് സി.പി.ഐ നേരത്തേ ആക്ഷേപമുന്നയിച്ചിരുന്നു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, സി.ദിവാകരൻ എം.എൽ.എ എന്നിവരെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയെന്നായിരുന്നു ആക്ഷേപം. പ്രസ്താവനയിലൂടെയാണ് സി.പി.ഐ പ്രതിഷേധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.