കൊച്ചി: ദക്ഷിണേന്ത്യയിൽ ഭീകരാക്രമണം നടത്താൻ കണ്ണൂരിലെ കനകമല യില്‍ ഗൂഢാലോചന നടത്തിയെന്ന കേസിൽ ആറ് പ്രതികൾ കുറ്റക്കാരാണെന് ന് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി. വിചാരണ നേരിട്ട ഒരു പ്രതിയെ തെളി വുകളുടെ അഭാവത്തിൽ വെറുതെവിട്ടു. എന്നാൽ, പ്രതികൾ നടത്തിയത് രാജ്യാന്തര ഭീകരസംഘടനയായ ഐ.എസിെൻറ രഹസ്യയോഗമായിരുെന്നന്ന എൻ.ഐ.എയുടെ വാദം കോടതി പൂർണമായി തള്ളി.
ഒന്നാം പ്രതി കണ്ണൂര്‍ അണിയാരം മദീന മഹലില്‍ മുത്തക്ക, ഒമര്‍ അല്‍ ഹിന്ദി എന്നീ പേരുകളിൽ അറിയപ്പെടുന്ന മന്‍സീദ് (33), രണ്ടാം പ്രതി ചെന്നൈയില്‍ താമസിക്കുന്ന തൃശൂര്‍ ചേലക്കര വേങ്ങല്ലൂര്‍ അമ്പലത്ത് വീട്ടില്‍ അബൂഹസ്ന എന്ന സ്വാലിഹ് മുഹമ്മദ് (29), മൂന്നാം പ്രതി കോയമ്പത്തൂര്‍ ജി.എം സ്ട്രീറ്റില്‍ റാഷിദ് എന്ന അബുബഷീര്‍ (32), നാലാം പ്രതി കോഴിക്കോട് കുറ്റ്യാടി നങ്ങീലന്കണ്ടി വീട്ടിൽ ആമു എന്ന റംഷാദ് (27), അഞ്ചാം പ്രതി മലപ്പുറം തിരൂര്‍ പൊന്മുണ്ടം പൂക്കാട്ടില്‍ വീട്ടില്‍ പി.സഫ്വാന് (33), എട്ടാം പ്രതി കാസര്‍കോട് കാഞ്ഞങ്ങാട് ലക്ഷ്മിനഗര്‍ കുന്നുമ്മേല്‍ മൊയ്നുദ്ദീന് പാറക്കടവത്ത് (27) എന്നിവരെയാണ് ജഡ്ജി പി.കൃഷ്ണകുമാര്‍ കുറ്റക്കാരായി കണ്ടെത്തിയത്. ഇവർക്കുള്ള ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും.
ആറാം പ്രതിയായിരുന്ന കോഴിക്കോട് കുറ്റ്യാടി നങ്ങീലൻകണ്ടി വീട്ടില്‍ ജാസിമിനെയാണ് വെറുതെവിട്ടത്. ഏഴാം പ്രതി കോഴിക്കോട് സ്വദേശി ഷജീർ മംഗലശ്ശേരി അഫ്ഗാനിസ്താനിൽ ആക്രമണത്തിനിടെ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 10ാം പ്രതിയും തൊടുപുഴ സ്വദേശിയുമായ സുബ്ഹാനി ഹാജാ മൊയ്തീനെതിരെ പ്രത്യേകം കുറ്റപത്രം നൽകിയതിനാൽ വിചാരണ പൂർത്തിയായിട്ടില്ല. ഗൂഢാലോചന, നിരോധിത സംഘടനയെ അനുകൂലിച്ചു എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. ഒന്നുമുതൽ മൂന്നുവരെ പ്രതികൾക്കെതിരെ ഭീകരപ്രവർത്തനത്തിന് പണം സമാഹരിക്കുക, ഭീകരപ്രവർത്തനത്തിന് ആളെ കൂട്ടുക തുടങ്ങിയ കുറ്റങ്ങളും തെളിഞ്ഞിട്ടുണ്ട്. 2016 ഒക്ടോബറില്‍ കണ്ണൂര്‍ കനകമലയില്‍ ഐ.എസ് അനുകൂല രഹസ്യയോഗം ചേര്‍ന്ന് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.