കാണാനില്ലെന്ന് ബന്ധുക്കൾ; കണ്ണൂരിലുണ്ടെന്ന് കനക ദുർഗ

മലപ്പുറം: ശബരിമല ദർശനത്തിന് ശ്രമം നടത്തിയ അങ്ങാടിപ്പുറം സ്വദേശിനി കനക ദുർഗ താൻ സുരക്ഷിതയായി കണ്ണൂരിലുണ്ടെന ്ന് പൊലീസിനെ അറിയിച്ചു. ഇവരെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. പൊലീസ് കനക ദുർഗയെ ബന്ധപ്പെട്ടപ്പോഴാണ് കൂട്ടുകാരിക്കൊപ്പം കണ്ണൂരിലെ ഒരു വീട്ടിൽ സുരക്ഷിതയായി കഴിയുകയാണെന്ന് അറിയിച്ചത്.

ആക്രമണ ഭീഷണിയുള്ളതിനാലാണ് നാട്ടിലേക്ക് തിരിച്ചുവരാത്തതെന്നും ഇവർ പറഞ്ഞു. വീട്ടുകാരുമായി ഫോണിൽ സംസാരിക്കാൻ കനക ദുർഗ തയ്യാറായില്ല. കനകക്കൊപ്പം മല കയറിയ ബിന്ദുവാണ് വിളിക്കുമ്പോൾ ഫോണെടുക്കുന്നതെന്ന് സഹോദരങ്ങൾ മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സഹോദരിയെ സുരക്ഷിതയായി വീട്ടിൽ തിരിച്ചെത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Tags:    
News Summary - Kanaka durga in kannur-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.