വയനാട്ടിൽ കാടിന് തീയിട്ടയാൾ പിടിയിൽ; കത്തിനശിച്ചത് 10 ഹെക്ടറിലധികം പുൽമേട്

കൽപറ്റ:വയനാട് കമ്പമലയിൽ വനത്തിന് തീയിട്ടയാളെ പിടികൂടി. പഞ്ചാരക്കൊല്ലി സ്വദേശി സുധീഷാണ് വനം വകുപ്പിന്റെ പിടിയിലായത്. മറ്റൊരു കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

10 ഹെക്ടറിലധികം പുൽമേടാണ് തീപിടുത്തത്തെ തുടർന്ന് കത്തിനശിച്ചത്. തീപിടുത്തം സ്വാഭാവികമല്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വനംവകുപ്പ് അധികൃതര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 12ഓ​ടെ​യാ​ണ് മ​ല​യു​ടെ ഏ​റ്റ​വും മു​ക​ൾ ഭാ​ഗ​ത്ത് തീ​പിടി​ത്ത​മു​ണ്ടാ​യ​ത്. മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാ സേനയും വനംവകുപ്പും ചേർന്ന് തീ അണച്ചത്. ഫ​യ​ർ ബീ​റ്റു​പ​യോ​ഗി​ച്ചാ​ണ് തീ​പ്പി​ടി​ത്തം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​തെ​ന്നു അ​ഗ്നി​ര​ക്ഷാ​നി​ല​യം അ​ധി​കൃ​ത​ർ പ​റ​ഞ്ഞിരുന്നു. 

ഇയാൾ എന്തിനാണ് തീ ഇട്ടതെന്ന കാര്യത്തിൽ ഇതുവരെ പൊലീസിനു വ്യക്തത ലഭിച്ചിട്ടില്ല. പിടിയിലായ സുധീഷിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

Tags:    
News Summary - Kambamala fire accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.