???

കമലി​െൻറ കൊടുങ്ങലൂരിലെ വസതിയിലേക്ക്​ യുവമോർച്ച മാർച്ച്​

തൃശൂർ: അന്താരാഷ്​ട്ര ചലച്ചിത്രമേളയിൽ ദേശീയഗാനത്തോട്​ അനാദരവുകാണിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്​ യുവമോർച്ച പ്രവർത്തകർ അക്കാദമി ചെയർമാനും സംവിധായകനുമായ കമലി​െൻറ വസതിയിലേക്ക്​ മാർച്ച്​ നടത്തി.

കൊടുങ്ങലൂർ ഫിലിം സൊസൈറ്റിയുടെ രക്ഷാധികാരിയായ കമൽ ദേശീയ ഗാനം വിഷയത്തിൽ നിലപാട്​ വ്യക്തമാക്കണം. കമൽ അറിയാതെ കൊടുങ്ങലൂർ ഫിലിം സൊസൈറ്റിയുടെ അംഗം​ അനൂപ്​ കുമാർ ദേശീയഗാനം നിർബന്ധമാക്കിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കില്ലെന്ന്​ യുവമോർച്ച ആരോപിച്ചു. അതിനാൽ ഇക്കാര്യത്തിൽ കമൽ നിലപാട്​ വ്യക്തമാക്കണമെന്നും ഫിലിം സൊസൈറ്റിയിൽ നിന്ന്​ രാജിവെക്കണമെന്നും ​ബി.ജെ.പി ആവശ്യപ്പെട്ടു.

കമലി​െൻറ വസതിക്ക്​ 50 മീറ്റർ അകലെവെച്ച്​ മാർച്ച്​ പൊലീസ്​ തടഞ്ഞു. തുടർന്ന്​ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന്​ മുദ്രാവാക്യം വിളിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡൻറ്​  മാർച്ച്​ എ. രാകേഷ്​ ഉദ്​ഘാടനം ചെയ്​തു. പാർട്ടി മണ്ഡലം പ്രസിഡൻറ്​ എം.ജി പ്രശാന്ത്​ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - kamal- national anthem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.