കല്യാൺ ജ്വല്ലറി കവർച്ച: മുഴുവൻ പ്രതികളും പിടിയിൽ

കോയമ്പത്തൂര്‍: കല്യാൺ ജ്വല്ലറിയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ 16 പ്രതികളും പിടിയിൽ. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നായാണ്​ മുഴുവൻ പ്രതികളെയും പൊലീസ്​ പിടികൂടിയത്​. പ്രതികളിൽ അഞ്ചു പ്രതികൾ മലയാളികളാണ്​. ഇവരെ ഇന്നുതന്നെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

കവർച്ച ആസൂത്രണം ചെയ്ത ഫിറോസിനെ ആന്ധ്രപൊലീസ് നേരത്തെ അറസ്​റ്റു ചെയ്​തിരുന്നു. എന്നാൽ ഇയാളിൽ നിന്ന് മോഷണ വസ്തുക്കൾ ഒന്നും കണ്ടെടുത്തിയിരുന്നില്ല. ഫിറോസിൽ നിന്ന് കിട്ടിയ വിവരത്തി​​​െൻറ അടിസ്ഥാനത്തിലാണ് സഹോദരൻ അഹമ്മദ് സലീം, അമ്മ ഷമ എന്നിവരെ അറുപത് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമായി പൊലീസ്​ പിടികൂടി. കവർച്ചാ സംഘത്തെ കുറിച്ചുള്ള വിവരങ്ങൾ ഫിറോസിൽ നിന്ന്​ ആന്ധ്ര പൊലീസ്​ ശേഖരിച്ചിരുന്നു.

തിരുപ്പതി ഡി.എസ്​.പിയുടെ നേതൃത്വത്തിലുളള സംഘമാണ് ​കവർച്ച കേസിൽ അന്വേഷണം നടത്തിയിരുന്നത്​. ജനുവരി ഏഴാം തീയതിയാണ്​ കോയമ്പത്തൂരിനടുത്ത് ചാവടിയിൽ ജ്വല്ലറിയുടെ വാഹനം തടഞ്ഞുനിർത്തി കവർച്ച നടത്തിയത്.

Tags:    
News Summary - Kalyan Jewelry Robbery - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.