സ്​​കൂ​ൾ ക​ലോ​ത്സ​വത്തിന് ചിലങ്ക കെട്ടി തൃശൂർ; സ്പീക്കർ ഉദ്ഘാടനം ചെയ്തു

തൃശൂർ: ശ്രു​തി​യും ല​യ​വും ഇ​ഴു​കി​ച്ചേ​ർ​ന്ന്​ പ​ഴ​മ്പാ​ട്ടി​​​​​​​െൻറ മാ​ധു​ര്യ​വു​മാ​യി 58ാം വ​യ​സ്സി​ൽ സ്​​കൂ​ൾ ക​ലോ​ത്സ​വം ചിലങ്ക കെട്ടി.  പാ​റ​മേ​ക്കാ​വ്, തി​രു​വ​മ്പാ​ടി വേ​ല മ​ഹോ​ത്സ​വ​ങ്ങ​ളു​ടെ മേ​ള, താ​ള സം​ഗീ​ത നി​റ​വി​ൽ പൂ​ത്തു​ല​ഞ്ഞ്​ നി​ൽ​ക്കു​ന്ന തൃ​ശൂ​ർ പൂ​ര​പ്പ​റ​മ്പി​ൽ ഒ​ന്നാം വേ​ദി​യാ​യ ‘നീ​ർ​മാ​ത​ള’​ത്തി​ൽ രാ​വി​ലെ 10ന്​ സ്​പീക്കർ പി. ശ്രീരാമകൃഷ്​ണൻ ഉദ്​ഘാടനം ചെയ്തു. മു​ഖ്യ​മ​ന്ത്രി പി​ണാ​യി വി​ജ​യ​ന്​ ചടങ്ങിന്​ എത്താൻ സാധിക്കാത്തതിനാലാണ്​ സ്​പീക്കർ ഉദ്​ഘാടനം ചെയ്യുന്നത്​
പതിവുള്ള ഘോഷയാത്രയില്ലാതെയാണ് ഇത്തവണ കലോൽ‌സവത്തിന് അരങ്ങുണരുന്നത്. രാ​വി​ലെ 8.45ന്​ ​സൂ​ര്യ കൃ​ഷ്​​ണ​മൂ​ർ​ത്തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ത​ന​ത്​ ക​ല​ക​ൾ ചേ​ർ​ത്തൊ​രു​ക്കി​യ ദൃ​ശ്യ വി​സ്​​മ​യ​ത്തോടെയാണ് മേളത്ത്​ തു​ട​ക്കം കു​റി​ച്ചത്. 24ാം വേ​ദി​യാ​യ ‘നി​ശാ​ഗ​ന്ധി’​യി​ൽ (തെ​ക്കേ ഗോ​പു​ര​ന​ട) സാം​സ്​​കാ​രി​ക സാ​യാ​ഹ്​​ന​മാ​ണ്​ ന​ട​ക്കു​ക.

Full View


 


വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 9.30ന്​ ​പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ കെ.​വി. മോ​ഹ​ൻ കു​മാ​ർ ‘നീ​ർ​മാ​ത​ള’​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്തി.  മോ​ഹി​നി​യാ​ട്ടം, ഭ​ര​ത​നാ​ട്യം, ഒ​പ്പ​ന എ​ന്നീ ഗ്ലാ​മ​ർ ഇ​ന​ങ്ങ​ൾ അ​ട​ക്കം അ​മ്പ​തോ​ളം ഇ​ന​ങ്ങ​ളി​ൽ ശ​നി​യാ​ഴ്​​ച മ​ത്സ​രം ന​ട​ക്കും. മൊ​ത്തം 231 ഇ​ന​ങ്ങ​ളി​ലാ​ണ്​ അ​ഞ്ച്​ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ മ​ത്സ​ര​മു​ണ്ടാ​വു​ക. അ​പ്പീ​ൽ പ്ര​വാ​ഹ​ത്തി​ന്​ കോ​ട​തി വ​ഴി സ​ർ​ക്കാ​ർ ത​ട​യ​ണ കെ​ട്ടി എ​ന്ന​താ​ണ്​ ഇ​ക്കു​റി ഏ​റ്റ​വും ശ്ര​ദ്ധേ​യം. സ്​​േ​റ്റ​ജ്, സ്​​റ്റേ​ജി​ത​ര ഇ​ന​ങ്ങ​ൾ ഒ​ന്നി​ച്ച്​ തു​ട​ങ്ങു​ന്നു​വെ​ന്ന​താ​ണ്​ മ​െ​റ്റാ​രു പ്ര​ത്യേ​ക​ത.

ക​ലോ​ത്സ​വ പ്ര​ഖ്യാ​പ​ന​വു​മാ​യി ന​ഗ​ര​ത്തി​ൽ വി​ളം​ബ​ര ജാ​ഥ​യും ന​ട​ന്നു. ഉ​ദ്ഘാ​ട​നം സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 58 അ​ധ്യാ​പ​ക​ര്‍ പ​ങ്കെ​ടു​ക്കു​ന്ന സ്വാ​ഗ​ത​ഗാ​ന​വും അ​തി​​​​​​​െൻറ ദൃ​ശ്യാ​വി​ഷ്​​കാ​ര​വും അ​ര​ങ്ങേ​റും. വൈ​കീ​ട്ട് നാ​ലി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. 
 

Tags:    
News Summary - Kalolsavam Start Today - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.