ദെന്തൂട്ടാ ഗെഡീ... പൊൻകപ്പ്​ ​ തൃശൂരിന്​ പുളിക്യോ...

തൃശൂർ: കൃത്യമായ പരിശീലനം, പിന്നാക്കം നിൽക്കുന്നവയിൽ വിദഗ്​ധ പരിശീലനം, മികവ്​ പുലർത്തുന്നവയിലെ ‘കടുംപിടിത്തം’, ഒപ്പം കൗൺസലിങ്ങും... സ്വർണക്കപ്പ്​ ഇക്കുറി ഇവിടം വിടാൻ അനുവദിക്കില്ലെന്ന വാശിയിലാണ്​ ആതിഥേയർ. ഇതിന്​ 700 അംഗ സംഘം കഠിന പരിശീലനത്തിലാണ്​. കൃത്യമായ ഉപദേശ നിർ​േദശവുമായി അധ്യാപക സംഘം ഒപ്പമുണ്ട്​. അതുകൊണ്ട്​ തന്നെ തൃശൂർ ജില്ല ടീം മാ​േനജർ അൻവർ ഹഖ്​​ ചാമ്പ്യൻപട്ടത്തിൽ കുറഞ്ഞ ഒരു വിട്ടുവീഴ്​ചക്കും ‘തയാറല്ല’. 

അഞ്ചുവർഷത്തിന്​ ശേഷം തൃശൂരിൽ വിരുന്നെത്തിയ കേരള കലോത്സവത്തിലെ സ്വർണക്കപ്പ്​ കൈവിടരുതെന്ന നിർബന്ധബുദ്ധിയിലാണ്​ ജില്ല ടീം. അതിന്​ കൃത്യമായി മുന്നൊരുക്കം നടത്തിയിട്ടുണ്ട്​​. കഴിവും കഴിവുകേടും തിരിച്ചറിഞ്ഞുള്ള മുന്നൊരുക്കമാണ്​ ജില്ലയിലെ കലാകാരന്മാർ നടത്തിയത്​. ചിത്രരചന, പ്രസംഗം അടക്കം രചന മത്സരങ്ങളിൽ അടിപതറുന്നതാണ്​ പതിവ്​ രീതി​. ഇത്​ തിരിച്ചറിഞ്ഞ്​ രചന മത്സരങ്ങളിൽ കൃത്യമായ പരിശീലനം നൽകി. കഴിഞ്ഞ 23ന്​ ജില്ല കലോത്സവ വിജയികളെ ഉപജില്ലതലത്തിൽ വിളിച്ചുചേർത്ത്​ ആദ്യ യോഗം ചേർന്നു. 26ന്​ സിനിമനടൻ ജയരാജ്​വാര്യരും സംഘത്തിനൊപ്പം കൂടി. ഇതുകൂടാതെ വിജയത്തിലേക്ക്​ മുന്നേറുന്നതിന്​ ഗുരുവായൂർ സ്വദേശി അബിഷാദി​​​െൻറ വക കൗൺസലിങ്ങും. വേദിയിൽ പതറാതിരിക്കാനും പൊടിക്കൈകൾ നൽകിയിട്ടുണ്ട്​. വ്യാഴാഴ്​ച ഇതരഭാഷയിൽ മത്സരിക്കുന്നവർക്കും നിർദേശങ്ങളുമായി ഭാഷാധ്യാപകരും എത്തിയിരുന്നു. 700 അംഗങ്ങൾക്ക്​ പുറമെ അപ്പീൽ വഴി 90 പേരും കൂടി ടീമിൽ ഇടം പിടിക്കും. 

Tags:    
News Summary - kalolsavam 2018

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.